കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ 4.72 ലക്ഷത്തിന്റെ മോഷണം; മലയാളിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവ്

  • By Anwar Sadath
Google Oneindia Malayalam News

താനെ: ട്രെയിനില്‍ നിന്നും 4.72 ലക്ഷത്തിന്റെ ആഭരണങ്ങള്‍ മോഷണം പോയതിനെ തുടര്‍ന്ന് മലയാളിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ താനെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. മാനസികമായ ആഘാതത്തിനാണ് ഇത്രയും തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ നഷ്ടപരിഹാരം ലഭിച്ചില്ല.

2012 ഡിസംബര്‍ 23നാണ് തൃശൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ നായര്‍ നേത്രാവതി എക്‌സ്പ്രസില്‍വെച്ച് കൊള്ളയടിക്കപ്പെടുന്നത്. തൃശൂരില്‍ നിന്നും താനെയിലേക്കുള്ള യാത്രാമധ്യേ കാര്‍വാര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ചായിരുന്നു മോഷണം. ഭാര്യയുടെയും ഉണ്ണികൃഷ്ണന്‍ നായരുടെയും പഴ്‌സുകള്‍ മോഷ്ടിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

train

ഉടന്‍ റെയില്‍വെ പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഉണ്ണികൃഷ്ണന്‍ നായര്‍ പറയുന്നു. സംഭവത്തില്‍ പല പോലീസ് സ്‌റ്റേഷനുകളില്‍ കയറിയിറങ്ങിയെങ്കിലും മോഷണം നടന്നപരിധിയെക്കുറിച്ച് സൂചിപ്പിച്ച് പലരും കൈമര്‍ത്തി. ഇതോടെ താനെയിലെ ബെലാപുര്‍ ഉപഭോക്തൃ കോടതിയെ പരാതിയുമായി സമീപിക്കുകയായിരുന്നു.

ഉണ്ണികൃഷ്ണന്‍ നായരുടെ പരാതിയില്‍ റെയില്‍വേ വേണ്ടവിധം നടപടി സ്വീകരിച്ചില്ലെന്ന് കോടതി വിലയിരുത്തി. നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യം കണക്കാക്കിയ തെളിവും കോടതിക്ക് ബോധ്യമായി. റെയില്‍വെയെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തിയാണ് ഒടുവില്‍ 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

English summary
Thane; Robbery victim gets Rs 1L from Konkan Rly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X