കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ഗാന്ധിക്കും യെച്ചൂരിക്കും കോടതി സമൻസ്; ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട വിവാദത്തിൽ!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിനും യെച്ചൂരിക്കും കോടതി സമൻസ് | Oneindia Malayalam

മുംബൈ: എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധിക്കും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കോടതി സമൻസ്. താനെ കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ഏപ്രില്‍ 30-ന് മുമ്പ് ഇരുവരും കോടതിയില്‍ ഹാജരാകണമെന്നാണ് കോ‌ടതി നിര്‍ദേശം. ആർഎസ്എസ് പ്രവർത്തകനായ വിവേക് ചമ്പനേക്കൽ നൽകിയ അപകീർത്തി കേസിലാണ് കോ‌ടതി നടപടി.

<strong>കനത്ത ചൂടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം</strong>കനത്ത ചൂടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ ആർഎസ്എസിനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും നടത്തിയെന്നാണ് വിവേക് ചെമ്പനേക്കറിന്റെ ആരോപണം. ആർഎസ്എസുയി ഗൗരി ലങ്കേഷ് കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പറഞ്ഞ് അപകീർത്തിപ്പെടുത്തുകയാണെന്ന് വിവേക് പറയുന്നു.

Rahul Gandhi and Sitaram Yechury


നഷ്ടപരിഹാരമായി ഒരു രൂപ ആവശ്യപ്പെട്ട് അഭിഭാഷകനായ ആദിത്യ ആര്‍. മിശ്ര മുഖേനയാണ് വിവേക് ചമ്പനേക്കര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത്തരം പ്രസ്താവനകൾ അവസാനിപ്പിക്കാനാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നാണ് വിവേക് ചെമ്പനേക്കറിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരുവർഷം കഴിഞ്ഞിരിക്കുകയാണ്.

2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗലൂരുവിലെ സ്വവസതിയ്ക്ക് മുന്നില്‍വെച്ച് കൊല്ലപ്പെടുന്നത്. തീവ്രഹിന്ദുത്വത്തിനെതിരെ അതിശക്തമായ നിലപാടെടുത്ത ഗൗരിയുടെ കൊലപാതകത്തിന് പിന്നിലും അതേ സംഘടനകളുടെ പ്രവര്‍ത്തകരാണെന്ന തെളിവുകളാണ് ഏറ്റവും അവസാനമായി പുറത്തുവരുന്നത്. പരശുറാം വാഗ്മോര്‍ എന്ന തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകന്‍ തന്നെയാണ് കൊലയാളിയെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് ഗേറ്റ് അനാലിസിസ് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിരുന്നു.

English summary
Thane sessions court summons Rahul, Yechury over linking RSS with Lankesh murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X