ഫ്ളാറ്റില്‍ പെണ്‍വാണിഭം; സ്ത്രീ അറസ്റ്റില്‍
താനെ: തന്റെ ഫ്ളാറ്റില്‍ പെണ്‍വാണിഭം നടത്തിവന്ന സ്ത്രീയെ താനെ പോലീസ് അറസ്റ്റ് ചെയ്തു. നൗപാഡ ഏരിയയിലെ ഫ് ളാറ്റില്‍ നടത്തിയ തിരച്ചിലിലാണ് ആരതി ഏലിയാസ് (47) എന്ന സ്ത്രീ അറസ്റ്റിലായത്. ഇവിടെ നിന്നും രണ്ടു യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ റെസ്‌ക്യൂ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലം റെയ്ഡ് ചെയ്തതെന്ന് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഐ ഷെയ്ക്ക് അറിയിച്ചു. അറസ്റ്റിലായവരില്‍ നിന്നും 83,500 രൂപ പോലീസ് പിടിച്ചെടുത്തു. ഒരു മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈലില്‍ പ്രമുഖരുടെ ഫോണ്‍ നമ്പരുകള്‍ ഉള്ളതായി പോലീസ് സൂചന നല്‍കി.

മാസങ്ങളായി സ്ത്രീ ഇവിടെ പെണ്‍കുട്ടികളെ ഉപയോഗിച്ച് ലൈംഗിക വ്യാപാരം നടത്തിവരികയായിരുന്നു. കോളേജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ ഇരകളായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ഫ് ളാറ്റിന്റെ സമീപം താമസിക്കുന്നവരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. അര്‍ദ്ധരാത്രിയിലും ഫ് ളാറ്റില്‍ ആളുകള്‍ വന്നുപോകുന്നതായി ഇവര്‍ മൊഴി നല്‍കി. സമീപവാസികള്‍ക്ക് ശല്യമായതോടെയാണ് പോലീസില്‍ വിവരം നല്‍കിയതെന്നാണ് സൂചന.












Click it and Unblock the Notifications