ശ്രീനഗറില്‍ പാക് അനുകൂലികള്‍ ജെഎന്‍യുവിന് നന്ദി അറിയിച്ചു, പ്രതിഷേധം ശക്തം
ശ്രീനഗര്‍: ജെഎന്‍യു വിദ്യാര്‍ത്ഥികളെ പിന്തുണച്ച് പാക് അനുകൂലികളുടെ പ്രതിഷേധം ശക്തം. ശ്രീനഗറിലാണ് അഫ്സല് ഗുരു അനുകൂലികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടിയത്. പ്രതിഷേധത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് ഒത്തുകൂടിയ ജനങ്ങള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു.
പ്രതിഷേധത്തില്‍ പങ്കെടുത്ത അഫ്സല് ഗുരു അനുകൂലികള്‍ പാക് പതാകയുയര്‍ത്തുകയും ചെയ്തു. കൂടാതെ ഐസിസ് തീവ്രവാദികളുടെ പതാകയും പ്രതിഷേധത്തിനിടെ ഉയര്‍ന്നു. താങ്ക് ജെഎന്‍യു എന്ന എഴുത്താണ് പതാകയിലുണ്ടായിരുന്നത്. പതാക ഉയര്‍ത്തിയും പാക് അനുകൂല മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.

ഇത്തരം പ്രതിഷേധങ്ങള്‍ ശ്രീനഗറിലും മറ്റും സ്ഥിരം സംഭവമാണ്. അതുകൊണ്ടുതന്നെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിട്ടുണ്ട്. മുഖം മറച്ചു കൊണ്ടാണ് പലരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരന് അഫ്സല് ഗുരുവിന് അനുകൂലിച്ചായിരുന്നു ഇവരുടെ മുദ്രാവാക്യങ്ങള്‍.
അതേസമയം, രാജ്യദ്രോഹ കുറ്റത്തിനായി അറസ്റ്റ് ചെയ്ത ജെഎന്‍യു യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി ഹൈക്കോടതിയെയാണ് ആദ്യം സമീപിക്കേണ്ടതെന്ന് സുപ്രീംകോടതി പറയുകയായിരുന്നു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications