കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണ്ണറാക്കിയതില്‍ നരേന്ദ്ര മോദിക്ക് നന്ദിയെന്ന് ആരിഫ് മുഹമ്മദ് ഖാന്‍; തുടര്‍ പ്രളയങ്ങളില്‍ ആശങ്ക

Google Oneindia Malayalam News

ദില്ലി: ഒരു പാര്‍ട്ടിയിലും അംഗമാല്ലാത്ത തന്നെ കേരളത്തിന്‍റെ ഗവര്‍ണ്ണറാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്ന് നിയുക്ത കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള മഹത്തായ സംസ്ഥാനമാണ്. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഗവര്‍ണ്ണറാകുന്നതില്‍ സന്തോഷമുണ്ട്. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രളയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഗഫൂറുമാര്‍; അവരോടൊപ്പമാണ് കോണ്‍ഗ്രസെന്ന് ചെന്നിത്തലരാഹുലിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഗഫൂറുമാര്‍; അവരോടൊപ്പമാണ് കോണ്‍ഗ്രസെന്ന് ചെന്നിത്തല

പി സദാശിവത്തിന്‍റെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണ്ണറായി നിയമിച്ചത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഭാരതീയ കാന്ത്രി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി സിയന്ന മണ്ഡലത്തില്‍ നിന്ന് ആദ്യമായി ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ അടിയന്തരാവസ്ഥക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ ആരിഫ് നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പാലായില്‍ ജോസിന്‍റെ നിര്‍ണ്ണായക നീക്കം; ചിഹ്നം കിട്ടിയില്ലെങ്കില്‍ സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കുംപാലായില്‍ ജോസിന്‍റെ നിര്‍ണ്ണായക നീക്കം; ചിഹ്നം കിട്ടിയില്ലെങ്കില്‍ സ്വതന്ത്രചിഹ്നത്തില്‍ മത്സരിക്കും

പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ പ്രമുഖ നേതാവായി ഉയര്‍ന്നു വന്നു. 1980 ല്‍ കാണ്‍പൂരില്‍ നിന്ന് ലോകസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് മുഹമ്മദ് ഖാന്‍ 1986ലാണ് പാര്‍ട്ടി വിടുന്നത്. മുത്തലാഖ് വിഷയത്തില്‍ രാജീവ് ഗാന്ധിയോടുള്ള എതിപ്പായിരുന്നു ആരിഫ് പാര്‍ട്ടി വിടാന്‍ ഇടയാക്കിയത്.

arif

കോണ്‍ഗ്രസ് വിട്ട ആരിഫ് ജനതാദളില്‍ ചേര്‍ന്നു. 1989 ല്‍ ലോക്സഭയിലെത്തിയ അദ്ദേഹം വിപി സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ജനതാദള്‍ സര്‍ക്കാറില്‍ കേന്ദ്ര-വ്യോമായന ഊര്‍ജ്ജ വകുപ്പ് മന്ത്രിയായി. പിന്നീട് ബിഎസ്പിയിലെത്തിയ ഇദ്ദേഹം 2004 ല്‍ ബിജെപിയില്‍ ചേര്‍ന്നു. ആ വര്‍ഷം ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2007 ല്‍ ബിജെപി വിട്ട ഖാന്‍ 13 വര്‍ഷമായി സജീവരാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നില്ല.

English summary
Thanking modi for making me the governor says Arif Muhammed khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X