കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ അദ്ദേഹത്തെ ഒഴിവാക്കിയതിന് നന്ദി; നിര്‍മ്മലാ സീതാരാമന് നന്ദി പറഞ്ഞ് തരൂര്‍; പരിഹാസം..!!

Google Oneindia Malayalam News

ദില്ലി: കൊവിഡിന്റെ രൂപത്തില്‍ ദൈവത്തിന്റെ അസാധാരണമായ പ്രവൃത്തിയെയാണ് സാമ്പത്തിക രംഗം നേരിടുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുമെന്നും ദൈവത്തിന്റെ പ്രവൃത്തിയാണ് നമ്മള്‍ നേരിടുന്നത്. അത് സാമ്പത്തിക മേഖലയെ തളര്‍ത്തും. എന്നാല്‍ അതിന്റെ ആഘാതം എത്രത്തോളമായിരിക്കുമെന്നത് പറയാന്‍ സാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴിതാ ധനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കാര്‍ട്ടൂണിലാണ് ശശി തരൂരിന്റെ പരിഹാസം..

Recommended Video

cmsvideo
Shashi Tharoor thanked Nirmala Sitaraman
അദ്ദേഹത്തെ ഒഴിവാക്കിയതിന് നന്ദി

അദ്ദേഹത്തെ ഒഴിവാക്കിയതിന് നന്ദി

ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി എന്ന് ഫേസ്ബുക്കില്‍ കുറിച്ചാണ് ശശി തരൂര്‍ എംപി ധനമന്ത്രി നിര്‍മ്മല സീതാരാമനെ പരിഹസിച്ചത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നടപടികളെ വിമര്‍ശിക്കുന്നത് ബിജെപി നേതാക്കളുടെ സ്ഥിരം പരിപാടിയായിരുന്നു. ഈ സാഹചര്യത്തിലാണ് തൂരിന്റെ പരിഹാസം

പല പ്രശ്‌നങ്ങള്‍ക്കും കാരണം

പല പ്രശ്‌നങ്ങള്‍ക്കും കാരണം

രാജ്യം ഇപ്പോള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്ക് കാരണം നെഹ്‌റുവിന്റെ നടപടികളാണെന്നാണ് ബിജെപി നേതാക്കള്‍ വിമര്‍ശിക്കാറുള്ളത്. നോട്ട് അസാധുവാക്കല്‍, ജിഎസ്ടി നടപ്പിലാക്കല്‍ എന്നിവയ്ക്ക് പുറമെ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിലൂടെ സമ്പദവ്യവസ്ഥയ്ക്ക് ഉണ്ടായ തകര്‍ച്ചയും നിര്‍മ്മല സീതാരാന്റെ പരാമര്‍ശങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു കാര്‍ട്ടൂണിന്റെ വിഷയം.

അസാധാരണമായ സാഹചര്യം

അസാധാരണമായ സാഹചര്യം

അതേസമയം, ഈ വര്‍ഷം അസാധാരണമായ ഒരു സാഹചര്യമാണ് നമ്മള്‍ അഭിമുഖീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. ദൈവത്തിന്റെ പ്രവൃത്തിയാണ് നമ്മള്‍ നേരിടുന്നത്. അത് സാമ്പത്തിക മേഖലയെ തളര്‍ത്തും. എന്നാല്‍ അതിന്റെ ആഘാതം എത്രത്തോളമായിരിക്കുമെന്നത് പറയാന്‍ സാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. ജി എസ് ടി നഷ്ടപരിഹാര സെസ് വരുമാനത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടി രൂപയുടെ കുറവാണ് ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി

കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച്, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി ഇനത്തില്‍ 3 ലക്ഷം കോടി രൂപയാണ് നല്‍കേണ്ടത്. ഇതുവരെ 65000 കോടി മാത്രമാണ് ജിഎസ്ടി സെസ് പിരിച്ചത്. അതില്‍ 2.35 ലക്ഷം കോടിയുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 97000 കോടി രൂപയുടേത് ജിഎസ്ടി നഷ്ടവും ബാക്കി കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ ഫലവുമാണ്.

വിമര്‍ശനം

വിമര്‍ശനം

അതേസമയം, കത്ത് വിവാദത്തിന്റെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് പരസ്യവിമര്‍ശനം നേരിടുകയാണ് ശശി തരൂര്‍. നിരവധി നേതാക്കളാണ് അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഈ വിവാദങ്ങള്‍ക്കിടെയിലും അദ്ദേഹം തന്റേതായ രീതിയില്‍ ദേശീയ തലത്തില്‍ ഇടപെടുകയാണ്.

 കൊവിഡിന് മുൻപുള്ള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ദൈവദൂത ഉത്തരം നൽകുമോ? നിർമലയ്ക്കെതിരെ ചിദംബരം കൊവിഡിന് മുൻപുള്ള സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ദൈവദൂത ഉത്തരം നൽകുമോ? നിർമലയ്ക്കെതിരെ ചിദംബരം

ബംഗാളില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ബിജെപിയില്‍ ചേര്‍ന്നു! മമതയുടെ അടുത്ത സുഹൃത്ത്ബംഗാളില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ബിജെപിയില്‍ ചേര്‍ന്നു! മമതയുടെ അടുത്ത സുഹൃത്ത്

English summary
Thanks for sparing Nehru this time, Shashi Tharoor MP mocks Finance Minister Nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X