കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവിശങ്കര്‍ യമുനാ തീരം നശിപ്പിച്ചെന്ന് ഹരിത ട്രിബ്യൂണല്‍; മനോഹരമാക്കിയെന്ന് കേന്ദ്രമന്ത്രിയും

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ വേള്‍ഡ് കള്‍ച്ചറല്‍ ആഘോഷങ്ങള്‍ക്കായി യമുനാ തീരം കൂടുതല്‍ വൃത്തിയുള്ള സ്ഥലമായി മാറ്റിയതിന് കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് സംഘടനയ്ക്ക് നന്ദി പറഞ്ഞു.

യമുനാ തീരം നശിപ്പിച്ച് സമ്മേളനം നടത്തിയതിന് ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ട തുക അടച്ചതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ജനങ്ങള്‍ക്കായി അവിടെ ഒരു പൂന്തോട്ടമാക്കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശ്രീ ശ്രീ രവിശങ്കര്‍ വേള്‍ഡ് കള്‍ച്ചറല്‍ ആഘോഷങ്ങള്‍ നടത്തിയത്‌കൊണ്ട് യമുനാ തീരം മുമ്പ് ഉള്ളതിനേക്കാള്‍ വൃത്തിയുള്ളതായെന്ന് ഉമാഭാരതി പറഞ്ഞു.

Uma Bharati

ശ്രീ ശ്രീ ദില്ലിയിലെ വൃത്തിഹീനമായി കിടക്കുന്ന സ്ഥലങ്ങള്‍ എങ്ങിനെ ശുചിയാക്കാം എന്ന് മാതൃകകാട്ടി തരുകയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് നന്ദി പറയുകയാണ് വേണ്ടത്. ദില്ലി സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും ആ സ്ഥലം ഉപയോഗിക്കാന്‍ സാധിക്കും. ജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ എങ്ങിനെ അവിടം സുന്ദരമാക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ആത്മീയ ഗുരുവിനെ പുകഴ്ത്തികൊണ്ട് മന്ത്രി പറഞ്ഞു.

എന്നാല്‍ യമുനാ തീരം നശിപ്പിച്ച് ലോക സാംസ്‌കാരിക സമ്മേളനം നടത്താന്‍ വേദിയൊരുക്കി എന്ന പേരില്‍ ഹരിത ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അഞ്ച് കോടി പിഴയടക്കാമെന്ന ഉറപ്പിന്മേലാണ് സംഘടനയ്ക്ക് പരിപാടി നടത്താന്‍ കോടതി അനുമതി നല്‍കിയത്. 25 ലക്ഷം രൂപ മുന്‍കൂറായി അടയ്ക്കുകയും ചെയ്തു. ബാക്കി വരുന്ന 4.75 കോടി അടച്ചതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയും വന്നിരിക്കുന്നത്.

English summary
Union Water Resources Minister Uma Bharti on Sunday "thanked" Sri Sir Ravi Shankar's Art of Living (AOL) Foundation for turning the site along Yamuna Bank, where it held 'World Culture Festival' in March, into a "much cleaner site" and even suggested the place be turned into a garden for people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X