ആസിഡ് ആക്രമണം നടത്തിയ 70 കാരന് പത്തുവര്‍ഷം തടവ്
മുസഫര്‍പൂര്‍: മരുമകനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച 70കാരന് പത്തു വര്‍ഷം കഠിനതടവ്.മുസര്‍ഫര്‍പൂരിലെ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.രമാകാന്ത് റായ് എന്ന എഴുപതുകാരനാണ് തടവിന് പുറമെ 30,000 രൂപ നഷ്ടപരിഹാരവും ശിക്ഷ ലഭിച്ചത്. തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി പറഞ്ഞു.
രമാകാന്ത് റായിയുടെ മരുമകനെ വിവാഹം കഴിക്കാന്‍ രേണു ദേവി എന്ന 20 കാരി സമ്മതിച്ചില്ല. ഇതിനെ തുടര്‍ന്നു രമാകാന്തും സാഹായിയും രേണുവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

15 വര്‍ഷം മുമ്പാണ് സംഭവം നടന്നത്.തന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ചത് രമാകാന്ത് ആണെന്നു കാണിച്ച് 2000ല്‍ രേണു മീനാപൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
80 ശതമാനവും പൊള്ളലേറ്റ രേണു പ്രദേശത്തെ മെഡിക്കല്‍ കോളേജില്‍ രണ്ട് വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ആസിഡ് വീണതിനെ തുടര്‍ന്ന് രേണുവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. രമാകാന്തിന് ശിക്ഷ ലഭിച്ചതില്‍ താന്‍ സന്തുഷയാണെന്ന് രേണു പറഞ്ഞു.


Click it and Unblock the Notifications