കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് സുനന്ദ?

Google Oneindia Malayalam News

തിരുവനന്തപുരം: അപ്രതീക്ഷിതമായി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും സന്ദേശങ്ങള്‍ പോകുന്നത് കണ്ട് ശശി തരൂര്‍ വിചാരിച്ചത് തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്നാണ്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും ട്വിറ്റര്‍ അക്കൗണ്ട് തല്‍ക്കാലത്തേക്ക് ഡിയാക്ടിവേറ്റ് ചെയ്യുകയാണ് എന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്ത് എല്ലാവരെയും അറിയിക്കുകയായിരുന്നു.

എന്നാല്‍ കേന്ദ്രമന്ത്രി അറിഞ്ഞോ കള്ളന്‍ കപ്പലില്‍ തന്നെയാണ് എന്ന്. എന്തായാലും തരൂരിന്റെ അക്കൗണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും ഇത് ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ചത് താനാണ് എന്നും ഭാര്യ സുനന്ദ പുഷ്‌കര്‍ വെളിപ്പെടുത്തി. പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാറും തന്റെ ഭര്‍ത്താവും തമ്മിലുള്ള ബന്ധം തുറന്നുകാട്ടാനാണ് സുനന്ദ പുഷ്‌കര്‍ ട്വിറ്റര്‍ ഉപയോഗിച്ചത്.

sunanda-tharoor

ബ്ലാക്‌ബെറി മെസഞ്ചറിലൂടെ ഇരുവരും സ്ഥിരമായി സന്ദേശങ്ങള്‍ അയക്കാറുണ്ട് എന്നും അത് ആളുകളെ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നുമാണ് സുനന്ദ പറയുന്നത്. സ്ത്രീയെന്ന നിലയിലും ഭാര്യ എന്ന നിലയിലും തകര്‍ന്നുപോയ സുനന്ദ പുഷ്‌കര്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി വരെ ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശശി തരൂരുമായി തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും കുടുംബ ജീവിതം സന്തുഷ്ടമാണ് എന്നും പറഞ്ഞ് സുനന്ദ പുഷ്‌കര്‍ അയഞ്ഞെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഐ എസ് ഐ ഏജന്റ് എന്ന് വിളിച്ച സുനന്ദ പുഷ്‌കറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് മെഹര്‍ തരാര്‍. ശശി തരൂരുമായു പരിചയമുണ്ട് എന്ന് സമ്മതിച്ച തരാര്‍ പക്ഷേ സുനന്ദയുടെ ആരോപണങ്ങള്‍ വകവെക്കുന്നില്ല.

English summary
Union Minister Shashi Tharoor's Twitter account was not hacked. His wife Sunanda P Tharoor had posted the tweets by using his account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X