മോദിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിക്കാവില്ലെന്ന്, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ശശിതരൂര്‍!
ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും പ്രചാരണം ശക്തമാണ്.
ദില്ലി: ഉത്തര്‍പ്രദേശിലെയും മറ്റു സംസ്ഥാനങ്ങളിലെയും കനത്ത തോല്‍വിയില്‍ ആടിയുലയുന്ന കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കോണ്‍ഗ്രസിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം എംപിയായ ശശി തരൂരിനെ തിരഞ്ഞെടുക്കണമെന്നാണ് അഭിപ്രായം.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് പകരം ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും പ്രചാരണം ശക്തമാണ്. ശശിതരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ നിവേദനത്തില്‍ ഓട്ടേറപേര്‍ ഒപ്പുവെച്ചിട്ടുണ്ട്.

ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ പ്രാവീണ്യം തെളിയിച്ച ശശിതരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ ചിലരാണ് ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം കൈവരിക്കണമെങ്കില്‍ ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ ഹര്‍ജിയില്‍ നിരവധിപേര്‍ ഇതിനോടകം പങ്കാളികളായിട്ടുണ്ട്.












Click it and Unblock the Notifications