കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് തരൂരിന്റെ ട്വിറ്റര്‍ അഭിനന്ദനം, മറുപടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ബിജെപിക്ക് മികച്ച വിജയം സമ്മാനിച്ച ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശശി തരൂരിന്റെ അഭിനന്ദനം. മോദി തരൂരിനോട് തിരിച്ച് നന്ദി അറിയിക്കുകയും ചെയ്തു.

ട്വിറ്റര്‍ വഴിയായിരുന്നു അഭിനന്ദനം അറിയിക്കലും മറുപടി കൊടുക്കലും ഒക്കെ. പലപ്പോഴും മോദിക്കെതിരെ തരൂരും തരൂരിനെതിരെ മോദിയും ട്വിറ്റര്‍ പരാമര്‍ശങ്ങള്‍ മുമ്പ് നടത്തിയിരുന്നു.

Tharoor Modi Tweet

മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി അറിയിക്കാനുള്ള പര്യടനത്തിലാണ് ഉള്ളത്. ഏറെ വൈകും മുമ്പ്, മികച്ച വിജയം നേടിയ നരേന്ദ്ര മോദിക്കും ബിജെപിക്കും അഭിനന്ദിനം അറിയിക്കട്ടെ എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

അല്‍പം കഴിഞ്ഞപ്പോഴേക്കും മോദിയുടെ മറുപടി എത്തി. 'ഒരുപാട് നന്ദി. താങ്കള്‍ നേടിയ വിജയത്തിനും അഭിനന്ദനം. മികച്ച ഇന്ത്യക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.'

സംഭവം എന്തായാലും ഫേസ്ബുക്കിലും ട്വിറ്ററിലും ഒക്കെ ഹിറ്റ് ആയി ഒടികകൊണ്ടിരിക്കുകയാണ്. ശശി തരൂരിനെ മോദി മോഡിഫൈ ചെയ്യുന്നു എന്നായിരുന്നു ഒരു വിരുതന്റെ കമന്റ്. ശശി തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളും ഏറെ വരുന്നുണ്ട്.

മോദിയും തരൂരും ട്വിറ്റര്‍ വഴി അഭിനന്ദനങ്ങള്‍ അറിയിച്ചത് ഒരു പുതിയ മാറ്റത്തിനുള്ള നാന്ദികുറിക്കലാണെന്ന് കരുതുന്നവരും ഉണ്ട്. രാഷ്ട്രീയം നോക്കാതെ രാജ്യ പുരോഗതിക്കാണ് മോദി പ്രാധാന്യം നല്‍കുന്നതെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത് എന്നാണ് ചിലരുടെ വിശ്വാസം.

English summary
Tharoor congratulate Modi through twitter, gets reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X