സുനന്ദയുടെ അഭിപ്രായത്തോട് തരൂരിന് വിയോജിപ്പ്
ഇന്‍ഡോര്‍: ജമ്മുകാശ്മീരിന് പ്രത്യക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് ലഘൂകരിയ്ക്കണമെന്ന നരേന്ദ്രമോഡിയുടെ പ്രസ്തവനയോട് യോജിപ്പില്ലെന്ന് കേന്ദ്രമന്ത്രി ശശി തരൂര്‍. പ്രത്യക പദവിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തേണ്ട് ആവശ്യമില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാശ്മീരില്‍ ജനാധിപത്യ വ്യവസ്ഥയുടെ വിജയത്തിന് പ്രത്യേക പദവി ആവശ്യമാണെന്നും തരൂര്‍. ദിവസങ്ങള്‍ക്ക് മുന്‍പ് കാശ്മീരിന് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് മോഡി നടത്തിയ പ്രസ്താവനയെ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ അനുകൂലിച്ചിരുന്നു.

എന്നാല്‍ സുനന്ദയുടെ അഭിപ്രായം ജമ്മുവില്‍ സ്ത്രീ പുരുഷ സമത്വം നിവില്‍ വരണമെന്ന് ആശയത്തില്‍ മാത്രം ഒതുങ്ങിയതാണെന്നും 370 ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തരൂര്‍.
ഒരു ജമ്മുകശ്മീര്‍ സ്വദേശിനി എന്ന നിലയിലാണ് അവിടെത്തെ സ്ത്രീകളുടെ അവസ്ഥ മുന്നില്‍ കണ്ട് സുനന്ദ പ്രതികരിച്ചതെന്നും തരൂര്‍.മോഡിയുടെ പ്രസ്താവന വിവാദമായി ബിജെപി നേതാക്കള്‍ പോലും മൗനം പാലിച്ചപ്പോഴാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ തന്നെ മോഡിയെ പിന്തുണച്ചത്.












Click it and Unblock the Notifications