കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിനെ ഡിസ്ചാര്‍ജ് ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കടുത്ത നെഞ്ച് വേദനയെത്തുടര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര മന്ത്രി ശശി തരൂരിനെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെയാണ് ആംബുലന്‍സില്‍ എയിംസ് ആശുപത്രിയല്‍ എത്തിച്ചത്. ശശി തരൂരും മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടത്.

Tharoor Hospital

ആദ്യം ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയുവില്‍ ആയിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ നില മെച്ചപ്പെട്ടപ്പോള്‍ വാര്‍ഡിലേക്ക് മാറ്റി. ഇപ്പോള്‍ തരൂരിന്റെ ആരോഗ്യം നില തൃപ്തികരമാണെന്നാണ് ഡോക്ടമാര്‍ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

സുനന്ദ പുഷ്‌കറിന്റെ മകന്‍ ശിവ മേനോനും സുനന്ദയുടെ സഹോദരനും ദില്ലിയില്‍ എത്തിയിട്ടുണ്ട്. പോലീസ് ശിവ് മേനോനില്‍ നിന്ന് മൊഴിയെടുത്തു. തരൂരില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു.

ശശി തരൂരിന്റെ അമ്മ കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്. തരൂരിന്റെ ആദ്യ വിവാഹത്തിലുള്ള രണ്ട് മക്കളും ലണ്ടനില്‍ നിന്ന് ശവസംസ്‌കാര ചടങ്ങുകള്‍ക്ക് എത്തുമെന്നാണ് വിവരം.

English summary
Tharoor discharge from hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X