കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കെതിരെ പാക് വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ്; ലൈക്കടിച്ച് തരൂർ... പൊങ്കാലയുമായി ബിജെപി!

  • By Desk
Google Oneindia Malayalam News

ദില്ലി: എന്ത് ചെയ്താലും അബദ്ധം എന്ന രീതിയിലേക്ക് ശശി കരൂർ എംപിയുടെ അടുത്ത കാലത്തെ പ്രവർത്തനങ്ങൾ. കസബ വിവാദത്തിൽ നടി പാർവ്വതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ശശി തരൂർ ചെയ്ത ട്വീറ്റിൽ ആനമണ്ടരമായിരുന്നു പറ്റിയത്. കസബ വിവാദത്തില്‍ നടി പാര്‍വ്വതിയെ പിന്തുണച്ച് കൊണ്ട് ട്വീറ്റ് ചെയ്ത തരൂര്‍ പക്ഷേ ടാഗ് ചെയ്തിരിക്കുന്നത് മറ്റൊരു നടിയെയായിരുന്നു.

മലയാളിയായ പാര്‍വ്വതി നായര്‍ എന്ന നടിയെ ആണ് ട്വീറ്റില്‍ തരൂര്‍ ടാഗ് ചെയ്തിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പായ പ്രിയദര്‍ശന്റെ നിമിറില്‍ നായികയാണ് പാര്‍വ്വതി നായര്‍. തരൂരിന്റെ ട്വീറ്റിന് നടി പാര്‍വ്വതി നന്ദി പ്രകടിപ്പിച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പറ്റിയിരിക്കുന്നത് മറ്റൊരു കാര്യമാണ്. ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ടുള്ള പാക്ക് വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് ശശി തരൂർ ലൈക്ക് ചെയ്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

വിമർശനവുമായി അമിത് മാളവ്യ

വിമർശനവുമായി അമിത് മാളവ്യ

ശശി തരൂരിനെതിരെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് രംഗത്തെത്തിയിരിക്കുന്നത്. ന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചു വിദേശകാര്യമന്ത്രി ഖ്വാജ എം. ആസിഫ് ഇട്ട ട്വിറ്റര്‍ക്കുറിപ്പു തരൂര്‍ ലൈക്ക് ചെയ്തതാണു വിവാദത്തിനു വഴിവെച്ചത്.

വിശദീകരണവുമായി തരൂരും രംഗത്ത്

എന്നാൽ ട്വിറ്ററിന്റെ ഇത്തരം ഫീച്ചറുകള്‍ ആ ട്വീറ്റുകള്‍ പിന്നീടു വീണ്ടും സന്ദര്‍ശിക്കുന്നതിനുള്ള ‘ബുക്ക്മാര്‍ക്ക്' ആയി രേഖപ്പെടുത്തുന്നതിനായാണു താന്‍ ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കി തരൂരും രംഗത്തെത്തിയിരുന്നു. ഇരുവരും ട്വിറ്ററിലൂടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചത്.

നാണംകെട്ട പ്രവർത്തി

തരൂരിന്റേത് നാണംകെട്ട പ്രവര്‍ത്തിയാണെന്നായിരുന്നു മാളവ്യയുടെ ട്വീറ്റ്. ഒപ്പം, തരൂരിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടും മാളവ്യ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, മാളവ്യയുടെ ട്വീറ്റില്‍ ആസിഫിനെ മുന്‍ വിദേശകാര്യമന്ത്രിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് ഒരു കമന്റില്‍ നിലവിലെ വിദേശകാര്യമന്ത്രിയാണ് ആസിഫ് എന്നും മാളവ്യ വ്യക്തമാക്കി.

ആരോപണങ്ങഴളെ തള്ളി കളഞ്ഞ് തരുർ

ആരോപണങ്ങഴളെ തള്ളി കളഞ്ഞ് തരുർ

ആരോപണങ്ങളെ തരൂര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്. മാത്രമല്ല, ആസിഫിന്റെ ട്വീറ്റ് അപഹാസ്യവും വിദേശകാര്യമന്ത്രിയില്‍ നിന്നു വരാന്‍ പാടില്ലാത്തതുമാണെന്നു ഞായറാഴ്ച തരൂര്‍ ട്വിറ്ററിലൂടെതന്നെ വ്യക്തമാക്കിയിരുന്നു.

English summary
BJP's Amit Malviya and Congress leader Shashi Tharoor today sparred on Twitter after the latter "liked" a tweet by Pakistan foreign minister Khawaja M Asif where he condemned the statement made by Indian Army Chief General Bipin Rawat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X