കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയിലും മഹാരാഷ്ട്രയിലും സംഭവിച്ചത് ഇതാണ്.... സീറ്റ് കുറഞ്ഞതിന് കാരണവുമായി ശശി തരൂര്‍

Google Oneindia Malayalam News

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിത മുന്നേറ്റം നടത്തുകയും, അതോടൊപ്പം അധികാരം പിടിക്കാന്‍ സാധിക്കാത്ത അവസ്ഥയിലും പ്രതികരിച്ച് ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വം വൈകി പ്രതികരിച്ചത് കൊണ്ട് മാത്രമാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണം നഷ്ടമാക്കിയതെന്ന് തരൂര്‍ പറയുന്നു. അതേസമയം നേതൃത്വത്തിലെ പ്രശ്‌നങ്ങളാണ് എല്ലാത്തിനും കാരണമെന്നും തരൂര്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിയില്‍ കോണ്‍ഗ്രസ് വലിയ നിരാശയിലാണ്. ഇത് സംസ്ഥാന തിരഞ്ഞെടുപ്പിലെ എല്ലാ മുന്നൊരുക്കങ്ങളെയും ബാധിച്ചു. ഇത്രയും സീറ്റ് ലഭിക്കുമെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഒരിക്കലും വിചാരിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിഞ്ഞതും കോണ്‍ഗ്രസിനെ വല്ലാതെ അലട്ടിയെന്നും തരൂര്‍ പറയുന്നു. അദ്ദേഹം പറയുന്ന മറ്റ് കാരണങ്ങളാണ് ഇതൊക്കെയാണ്.

ഹരിയാന നഷ്ടമായത്

ഹരിയാന നഷ്ടമായത്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നാഥനില്ലാ കളരിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം എന്ത് ചെയ്യണമെന്ന് നേതൃത്വത്തിന് അറിയില്ലായിരുന്നു. തോല്‍വിയില്‍ പകച്ചുപോയിരുന്നു. അതേസമയം സംസ്ഥാന സമിതിയില്‍ മാറ്റം വേണമെന്ന് നേരത്തെ തന്നെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത് അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് നടന്നത്. ആറ് മാസം മുമ്പ് സംസ്ഥാന സമിതി അഴിച്ചുപണിതിരുന്നെങ്കില്‍ അധികാരം കോണ്‍ഗ്രസ് നേടിെേയ എന്ന് തരൂര്‍ പറഞ്ഞു.

സംഘടനാ തിരഞ്ഞെടുപ്പ് വേണം

സംഘടനാ തിരഞ്ഞെടുപ്പ് വേണം

കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് അത്യാവശ്യമാണ്.പുതിയ അധ്യക്ഷനെ അത്തരത്തില്‍ മാത്രമേ കണ്ടെത്താനാവൂ. എന്നാല്‍ തന്റെ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനെ എതിര്‍ക്കുന്നവരാണ്. അത് പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കുമെന്നാണ് അവരുടെ വാദം. ഇക്കാര്യം സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ഞാന്‍ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ അവരെന്താണ് പറഞ്ഞതെന്ന് പറയാനാവില്ലെന്നും തരൂര്‍ പറഞ്ഞു.

തുറന്ന് പറയണം

തുറന്ന് പറയണം

കോണ്‍ഗ്രസ് നേതൃത്വത്തിന് എന്നെ ആവശ്യമില്ലെങ്കില്‍ തുറന്ന് പറയണം. നേതൃത്വത്തിന് അങ്ങനെയൊരു തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. പാര്‍ട്ടിക്ക് എപ്പോഴാണോ എന്നെ ആവശ്യമുള്ളത്. അപ്പോഴൊന്നും എന്റെ സേവനം നേതൃത്വത്തിന് ലഭിക്കും. അതേസമയം കോണ്‍ഗ്രസ് ഇപ്പോള്‍ തിരിച്ചുവരവിന്റെ ആദ്യ ഘട്ടത്തിലാണ്. ഇത് വലിയ കടമ്പയാണ്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് രാജ്യം ചര്‍ച്ച ചെയ്യുന്നതെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.

പവാര്‍ ഇതിഹാസ നേതാവ്

പവാര്‍ ഇതിഹാസ നേതാവ്

മഹാരാഷ്ട്രയില്‍ എന്‍സിപിയാണ് എന്തുകൊണ്ടും മികച്ച പ്രകടനം നടത്തിയത്. ശരത് പവാറിന്റെ പ്രചാരണം അതിഗംഭീരമായിരുന്നു. അദ്ദേഹം ഒരിക്കല്‍ പോലും അവശനായിരുന്നില്ല. രാജ്യത്തിന്റെ പൊതുവികാരം അദ്ദേഹത്തിനും പാര്‍ട്ടിക്കും തിരിച്ചറിയാന്‍ സാധിച്ചതായും തരൂര്‍ പറയുന്നു. എന്‍സിപിക്കാണ് ഇപ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ ഉള്ളത്. ദേശീയ നേതൃത്വം സഖ്യത്തിന്റെ കാര്യത്തില്‍ പുനപ്പരിശോധന നടത്തണം. ഇപ്പോള്‍ കോണ്‍ഗ്രസ് ജൂനിയര്‍ സഖ്യകക്ഷിയാണെന്നും തരൂര്‍ വ്യക്തമാക്കി.

സംസ്ഥാന നേതൃത്വം വിജയിച്ചു

സംസ്ഥാന നേതൃത്വം വിജയിച്ചു

ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല. മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ട് കൂടിയത് അതുകൊണ്ടല്ല. ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവ വിജയിച്ചതും ഇപ്പോഴത്തെ മുന്നേറ്റവുമെല്ലാം പ്രാദേശിക നേതൃത്വത്തിന്റെ മികവാണ്. ജനങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തേക്കാള്‍ വിശ്വസിച്ചത് സംസ്ഥാന നേതൃത്വത്തെയാണ്. അതുകൊണ്ടാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. സംസ്ഥാന നേതൃത്വം ഉയര്‍ത്തിയ വിഷയങ്ങള്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നുവെന്നും തരൂര്‍ പറഞ്ഞു.

50 50 ഫോര്‍മുല

50 50 ഫോര്‍മുല

കോണ്‍ഗ്രസില്‍ യുവനേതാക്കളും മുതിര്‍ന്ന നേതാക്കളും വേണം. ഇരുവര്‍ക്കും 50:50 ഫോര്‍മുല ആവശ്യമാണ്. ഭൂപീന്ദര്‍ സിംഗ് ഹൂഡ, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, കമല്‍നാഥ് എന്നിവര്‍ മുതിര്‍ന്ന നേതാക്കളും പരിചയസമ്പത്ത് പാര്‍ട്ടിക്ക് അത്യാവശ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടിക്ക് വളരണമെങ്കില്‍ യുവരക്തവും ആവശ്യമാണ്. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി നേരിട്ട് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെയും ജനറല്‍ സെക്രട്ടറിമാരെയും തിരഞ്ഞെടുക്കുന്ന സംവിധാനം ഉണ്ടാവണമെന്നും തരൂര്‍ പറഞ്ഞു.

കേരളത്തിലേത് പോലെ

കേരളത്തിലേത് പോലെ

വര്‍ക്കിംഗ് കമ്മിറ്റിയിലെ 12 അംഗങ്ങളെയും പാര്‍ട്ടി അധ്യക്ഷനാണ് ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ എഐസിസി തിരഞ്ഞെടുപ്പിലൂടെ ഇവരെ തിരഞ്ഞെടുക്കുന്നതാണ് പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ നല്ലത്. ബ്ലോക്ക് ഡെവലെപ്‌മെന്റ് കൗണ്‍സില്‍ ദേശീയ തലത്തില്‍ രൂപീകരിക്കണം. കേരളത്തിലെ രീതിയാണിത്. ബീഹാറിലും യുപിയിലും ഈ രീതി പാര്‍ട്ടിയിലുണ്ട്. അത് പാര്‍ട്ടിയിലെ സ്ഥിരമായുള്ള മാറ്റത്തിന് വഴിയൊരുക്കും. ജനങ്ങളില്‍ കൂടുതല്‍ വിശ്വാസ്യത ഇത്തരം കാര്യങ്ങളിലൂടെ മാത്രമേ ഉണ്ടാവൂ എന്നും തരൂര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കിയത് ആ സഖ്യം..... 20 സീറ്റില്‍ നിലം തൊട്ടില്ലമഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കിയത് ആ സഖ്യം..... 20 സീറ്റില്‍ നിലം തൊട്ടില്ല

English summary
tharoor on haryana maha election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X