കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ട് വേണോ എംഎസ്പി നിയമം കൊണ്ട് വരണം; സര്‍ക്കാര്‍ കര്‍ഷകരെ പരിഗണിക്കുന്നില്ല: രാകേഷ് ടിക്കായത്ത്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് വേണമെങ്കില്‍ എംഎസ്എപി നിയമം കൊണ്ട് വരണമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കര്‍ശകരുടെ ഒരു ആശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കാര്‍ഷിക നിയമങ്ങളും, കോവിഡ് പോലെയായിരുന്നു. ഇപ്പോള്‍ കോവിഡ് അവസനിക്കുന്നു അത് പോലെ കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചിരിക്കുന്നു. എന്നാല്‍ കാര്‍ഷകരുടെ ദുരിതം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ രീതി മലയാള സിനിമയെ നശിപ്പിക്കും; മരക്കാറിനെ തകർക്കാന്‍ ആസൂത്രിത നീക്കം, കേസെടുക്കണംഈ രീതി മലയാള സിനിമയെ നശിപ്പിക്കും; മരക്കാറിനെ തകർക്കാന്‍ ആസൂത്രിത നീക്കം, കേസെടുക്കണം

18 മാസം മുമ്പാണ് നിയമം നിലവില്‍ വന്നിരുന്നതെങ്കിലും അതിന് മുമ്പ് തന്നെ കര്‍ഷകര്‍ ദുരിതത്തിലായിരുന്നു. എംഎസ്പി വലിയ ചോദ്യ ചിന്നമാണെന്നും. വന്‍ കിട മുതലാളിമാര്‍ക്ക് ലാഭം ലഭിക്കുന്നതിനായി അവര്‍ എംഎസ്പിക്ക് പരിഗണന നല്‍കുന്നില്ലെന്നും പാര്‍ലമെന്റില്‍ പ്രതീക്ഷയുണ്ടെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. എംഎസ്പിക്ക് വേണ്ടി 2011ല്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇന്നത്തെ പ്രധാനമന്ത്രി അന്ന് കമ്മിറ്റിയിലെ ഒരംഗമായിരുന്നു. എംഎസ്പിയില്‍ പിഎച്ച്ഡിയെടുത്തയാളാണ് പ്രധാനമന്ത്രി. എംഎസ്പി ഗ്യാരണ്ടി നിയമം നടപ്പാക്കണമെന്ന് അന്ന് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം പറഞ്ഞിരുന്നു. ഇന്ന് അദ്ദേഹം ജഡ്ജിയാണെന്നും ആ കേടതിയിലാണ് വിധി വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

rk

എംഎസ്പി രാജ്യത്തെ കര്‍ഷകര്‍ക്ക് മുഴുവന്‍ ഗുണംചെയ്യുന്നതാണ്. അതിന് രാഷ്ട്രീയത്തിന്റെ ആവശ്യമില്ല. രണ്ട് ലക്ഷം കോടി രൂപയാണ് വിപണിയില്‍ നിന്ന് വരുമാനം ലഭിക്കുക. ആദ്യം ഒരു എംഎസ്പി ഗ്യാരന്റി നിയമം നടപ്പാക്കണമെന്നും അത് നടപ്പാക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎസ്പി നടപ്പാക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ ആവശ്യം ആദ്യം നിയമം നടപ്പാക്കണമെന്നും ശേഷം കമ്മിറ്റി രൂപീകരിക്കണമെന്നാണ്. ഏഴ് വര്‍ഷമായി ഒന്നും ചെയ്യാതെ രാജ്യത്തെ ജനങ്ങളെ ആശയകുഴപ്പത്തിലാക്കുകയാണ് ഭരണകര്‍ത്താക്കള്‍. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിട്ടും അത് നടപ്പാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തേവര ഡിപ്പോയില്‍ വോള്‍വോ ബസുകള്‍ നശിക്കുന്നു; സോഷ്യല്‍ മീഡിയ പ്രചാരണം തെറ്റാണെന്ന് കെഎസ്ആര്‍ടിസി എംഡിതേവര ഡിപ്പോയില്‍ വോള്‍വോ ബസുകള്‍ നശിക്കുന്നു; സോഷ്യല്‍ മീഡിയ പ്രചാരണം തെറ്റാണെന്ന് കെഎസ്ആര്‍ടിസി എംഡി

20 ക്വിന്റല്‍ നെല്ല് വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് കര്‍ഷകന്‍. സര്‍ക്കാര്‍ വന്‍കിട കച്ചവ
ക്കാരെയും കോര്‍പ്പറേറ്റികളെയുമാണ്. പരിഗണിക്കുന്നതെന്നും, കര്‍ഷകരെ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരു സാധാരണ പ്രക്രിയയാണ്. സര്‍ക്കാര്‍ എന്തെങ്കിലും കൊടുക്കാനുണ്ടെങ്കില്‍ അതിപ്പോള്‍ തരും. തെരഞ്ഞെടുപ്പ് കഴിഞഅഞാല്‍ പിന്നെ അവര്‍ തിരിഞ്ഞ് നോക്കില്ല. തെരഞ്ഞെടു്പപിനെ നേരിടുകയെന്നത് അവരുട ധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രശ്‌നം അവര്‍ ആളുകളെ, പള്ളികളും , ക്ഷേത്രങ്ങളുമൊക്കെ കൊണ്ട് വന്ന് ആശയകുഴപ്പത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

തലശ്ശേരിയില്‍ നിരേധനാജ്ഞ മറികടന്ന് ബിജെപി പ്രകടനം; പൊലീസ് തടഞ്ഞു, കുത്തിയിരുന്ന് പ്രതിഷേധിച്ചുതലശ്ശേരിയില്‍ നിരേധനാജ്ഞ മറികടന്ന് ബിജെപി പ്രകടനം; പൊലീസ് തടഞ്ഞു, കുത്തിയിരുന്ന് പ്രതിഷേധിച്ചു

English summary
That the MSP bill should be brought Farmer leader Rakesh Tikayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X