2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സെലിബ്രിറ്റി പ്രിയാ വാര്യര്‍; ആദ്യ പത്തില്‍ സല്‍മാനും
ഇതുവരെ കേട്ടില്ലാത്ത ഒരു കാര്യത്തെക്കറിച്ചോ വ്യക്തിയെക്കുറിച്ചോ നമ്മുടെ ചുറ്റുപാടുകളില്‍ നിന്ന് കാര്യമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിനെക്കുറിച്ച് വ്യക്തമായി അറിയാനുള്ള ആഗ്രഹം മനുഷ്യ സഹജമാണ്. മുമ്പൊക്കെയാണെങ്കില്‍ ആളുകളോട് ചോദിച്ചും പുസ്തകള്‍ വായിച്ചുമൊക്കെയാണ് ഇത്തരം വിവരങ്ങള്‍ അറിഞ്ഞിരുന്നത്.
എന്നാല്‍ ഗൂഗിളിന്റെ കടന്നുവരവും ഇന്റര്‍നെറ്റിന്റെ വ്യാപ്തിയും വിവരശേഖരത്തില്‍ ഉണ്ടാക്കിയത് വിപ്ലവരമായ മാറ്റങ്ങളാണ്. എന്ത് വിവരങ്ങള്‍ അറിയാനും ഇപ്പോള്‍ ആളുകള്‍ ഗൂഗിളിനെ ആശ്രയിക്കാന്‍ തുടങ്ങി. ശതകോടി തിരയലുകള്‍ നടക്കുന്ന ഗൂഗിളില്‍ വര്‍ഷാവസാനം അവര്‍തന്നെ ഒരോ വിഭാഗത്തിലും ഏറ്റവും കുടുതല്‍ തിരഞ്ഞ വിഷയങ്ങള്‍ പുറത്തുവിടാറുണ്ട്. ഗൂഗിള്‍ പുറത്തുവിട്ട 2018 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെ സെലിബ്രെറ്റികളുടെ ലിസ്റ്റ് ഇങ്ങനെ..

1-പ്രിയാ വാര്യര്‍
2018 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സെലിബ്രെറ്റി മലയാളിയായ പ്രിയാ വാര്യറാണ്. ഇനിയും റിലീസ് ചെയ്യാത്ത ഒമര്‍ ലുവിന്റെ അഡാര്‍ ലൗ എന്ന ചിത്രത്തിലേതായി പുറത്തുവന്ന ഒരു ഗാനത്തിലെ കണ്ണിറുക്കല്‍ രംഗമാണ് പ്രിയാ വാര്യരെ താരമാക്കിയത്.

2- നിക്ക് ജോണ്‍സ്
ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയെ വിവാഹം ചെയ്ത അമേരിക്കന്‍ ഗായകന് നിക്ക് ജോണ്‍സ് ആണ് 2018 ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെ രണ്ടാമത്തെ സെലിബ്രെറ്റി. ജോധ്പൂരിലെ ഉമൈദ് ഭവന് പാലസില്‍ നിന്നും ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളിലായിരുന്നു പ്രിയങ്കചോപ്ര-നിക്ക് ജോണ്‍സ് വിവാഹം നടന്നത്.

3-സ്വപ്ന ചൗധരി
ഡാന്‍സര്‍, ഗായിക, സ്റ്റേജ് പെര്‍ഫോമര്‍ എന്നി മേഖലകളില്‍ പ്രശസ്തയാണ് സ്വപ്ന ചൗധരി. ഹരിയാനയില്‍ ജനിച്ചു വളര്‍ന്ന അവര്‍ പിന്നീട് ദില്ലിയിലേക്ക് താമസം മാറുകയും കലാരംഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. 2017 ല്‍ ബിഗ്ബോസിലെ മത്സരാര്‍ത്ഥി കൂടിയായ സ്വപ്ന 2018 ല്‍ ഏതാനും ബോളിവുഡ് സിനിമകളില്‍ ഐറ്റം നമ്പറുകള്‍ അവതരിപ്പിച്ചു.

4- പ്രിയങ്ക ചോപ്ര
2018 പ്രിയങ്ക ചോപ്രയുടെ വര്‍ഷമായിരുന്നു. ബോളിവുഡിലും ഹോളിവുഡിലും തിളങ്ങിയ പ്രിയങ്ക ചോപ്ര വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നിന്നത് അമേരിക്കന്‍ ഗായകനായ നിക്ക് ജോണ്‍സുമായുള്ള വിവാഹത്തെ തുടര്‍ന്നാണ്.

5-ആനന്ദ് അഹൂജ
ദില്ലി സ്വദേശിയായ ബിസിനസുകാരാനാണ് ആനന്ദ് അഹൂജ. ബോളിവുഡ് നടി സോനം കപൂറിനെ വിവാഹം കഴിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധാകേന്ദ്രമാകുന്നത്. ഈ വര്‍ഷം മെയിലായിരുന്നു ഇരുവരുടെയും വിവാഹം

6-സാറ അലിഖാന്
ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ അലിഖാന് കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് 2018 ല്‍ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചത്. രണ്‍വീര്‍ സിങ്ങിന്റെ സിംമ്പ എന്ന ചിത്രത്തിലും സാറ അലിഖാന് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

7- സല്മാന് ഖാന്
ഗൂഗിള്‍ തിരഞ്ഞ സെലിബ്രേറ്റികളുടെ പട്ടികിയല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്ഥിരം സാന്നിധ്യമായ സല്മാന് ഖാന് ഇത്തവണയും പതിവ് തെറ്റിച്ചില്ല. ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ച അതിസമ്പന്നരായ 100 ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ സല്മാന് ഖാനായിരുന്നു ഒന്നാം സ്ഥാനത്ത്.

അമേരിക്കന്‍ നടിയും, മനുഷ്യത്വ പ്രചാരകയും മുന്‍ ലൈഫ്സ്റ്റെല്‍-ബ്ലോഗറും മോഡലുമാണ് മേഗന് മെര്‍ക്കല്‍ 2017 ല്‍ നവംബറില്‍ ബ്രീട്ടീഷ് രാജകുമാരന് ഹാരിയുമായുള്ള വിവാഹ നിശ്ചയത്തെ തുടര്‍ന്ന് അഭിനയിത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2018 ലായിരുന്നു ഇരുവരുടേയും വിവാഹം.

9-അനൂപ് ജലോട്ട
ഗായകും സംഗീതജ്ഞനുമായ അനൂപ് ജലോട്ട ഹിന്ദു ഭക്തി ഗാനങ്ങള്‍, ഗസല്‍ എന്നീ മേഖലകിള് പ്രശസ്തയാണ്. 65 കാരനായ ജലോട്ട തന്റെ ശിഷ്യയായ 28 കാരി ജസ്ലീന് മാത്തറെ വിവാഹം കഴിച്ചത് ഈ വര്‍ഷം തുടക്കത്തിലായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് ജലോട്ടയും ജസ്ലീനും ബിഗ്ബോസ് റിയാലിറ്റി ഷോയിലാണ് പ്രഖ്യാപിച്ചത്.

10-ബോണി കപൂർ
ഭാര്യയും പ്രമുഖ ഇന്ത്യന്‍ നടിയുമായ ശ്രീദേവിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ബോണി കപൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ദൂബായില്‍ വെച്ച് നടന്ന മരണത്തില്‍ ബോണികപൂറിനെതിരേയും ചില ആരോപണങ്ങളുയര്‍ന്നിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications