കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിനെ നൂറാക്കുന്ന മാജിക്ക് തെരുവു മക്കള്‍ക്ക് മുന്നില്‍, വീഡിയോ കാണൂ

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മജീഷ്യന്‍മാരെ ഇഷ്ടമല്ലാത്തവര്‍ കുറവാകും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് മജീഷ്യന്‍മാരെ വളരെ ഇഷ്ടമാണ്. എന്താണെന്നോ ചിലപ്പോള്‍ മിഠായി പൊതികളും കൊച്ചു കൊച്ചു സമ്മാന പൊതികളും ഇവര്‍ കുട്ടികള്‍ക്ക് നല്‍കും. എന്നാല്‍ ഒരു നേരത്തെ അന്നത്തിനായി തെരുവില്‍ ഭിക്ഷയെടുക്കുന്നവര്‍ക്കോ. എന്ത് മാജിക് അല്ലേ?

എന്നാല്‍ മനുഷ്യസ്‌നേഹം മാജിക്കായി പാവപ്പെട്ടവരെ തേടിയെത്തുന്ന വീഡിയോ യൂ ട്യൂബില്‍ ഹിറ്റാവുന്നു. തെരുവില്‍ ഭിക്ഷയെടുക്കുന്ന പാവപ്പെട്ടവരില്‍ നിന്ന് ഒരു രൂപ സ്വീകരിച്ച് കൊണ്ട് ഗൗതം ഷോലയെന്ന മജീഷ്യന്‍ കാണിയ്ക്കുന്ന മാജിക്കാണ് മനുഷ്യ സ്‌നേഹത്തിന്റെ ഉദാഹാരണമായി മാറുന്നത്.

100 Rupee Smile

ഭിക്ഷയെടുക്കുന്നവര്‍ക്ക് മുന്നിലേയ്ക്ക് ഒരു രൂപ തരൂ എന്ന് ആവശ്യപ്പെട്ട് ഗൗതം എത്തുന്നു. തുടര്‍ന്ന് നിമിഷങ്ങള്‍ക്കം ഒരു രൂപ നാണയം നൂറ് രൂപ നോട്ടാക്കി അവര്‍ക്ക് തന്നെ മടക്കി നല്‍കുന്നു. ഭിക്ഷക്കാര്‍ നന്ദിയോടെ ഗൗതമിന് മുന്നില്‍ കൈകൂപ്പുന്നു. ചിലര്‍ ചിരിയ്ക്കുന്നു. നൂറു രൂപയുടെ ചിരി. 'ദ 100 റുപ്പി സ്‌മൈല്‍' എന്ന പേരില്‍ യു ട്യൂബില്‍ ജൂലൈ 21 നാണ് വീഡിയോ അപ്ലോഡ് ചെയ്തത്. 22,411 പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.

<center><iframe width="100%" height="338" src="//www.youtube.com/embed/s8-iJEWYOKU" frameborder="0" allowfullscreen></iframe></center>

English summary
The 100 Rupee Smile, a heart touching video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X