കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണില്‍ സ്വന്തം നാട്ടിലെത്താന്‍ 12കാരി നടന്നത് 150 കി.മി, വീട്ടിലെത്തിയില്ല, കീഴടക്കിയത് മരണം

Google Oneindia Malayalam News

ഹൈദരാബാദ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികളാണ്, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ഒട്ടുമിക്കയാളുകളും കാല്‍നടയായി സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചിരുന്നു. അങ്ങനെ യാത്ര തിരിച്ച ഒരു 12 വയസുകാരിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ എല്ലാവരെയും സങ്കടപ്പെടുത്തുന്നത്. ലോക്ക് ഡൗണിനിടെ തെലങ്കാനയില്‍ നിന്ന് സ്വന്തം നാടായ ഛത്തീസ്ഗഢിലെ ബിജാപൂരിലേക്ക് യാത്ര തിരിച്ച 12 വയസുകാരിയെ കുറിച്ചാണത്.

lockdown

150 കിലോമീറ്റര്‍ യാത്രയ്ക്കിടെ വീടെത്തും മുമ്പ് കുട്ടി മരണത്തിന് കീഴടങ്ങി. ഏപ്രില്‍ 15നാണ് കുട്ടി തെലങ്കാനയില്‍ഡ നിന്ന് യാത്ര തിരിച്ചത്. തെലങ്കാനയിലെ ഒറു മുളക് പാടത്തില്‍ ജോലി ചെയ്തിരുന്ന ജാംലോ മക്ഡാമാണ് യാത്രക്കിടെ മരിച്ചത്. വീട്ടില്‍ എത്താന്‍ ഒരു മണിക്കൂര്‍ മാത്രമുള്ളപ്പോഴായിരുന്നു കുട്ടി മരണ്തിന് കീഴടങ്ങിയത്.

11 പേരടങ്ങുന്ന സംഘമാണ് തെലങ്കാനയില്‍ നിന്ന് യാത്ര ആരംഭിച്ചത്. വീട്ടിലേക്ക് 11 കിലോ മീറ്റര്‍ മാത്രം ബാക്കി നില്‍ക്കെ വയറുവേദനയുണ്ടായി. തുടര്‍ന്നാണ് മരിച്ചത്. മൃതദേഹം ആംബുലന്‍സില്‍ വീട്ടിലേക്കെത്തിച്ചു. കുട്ടിക്ക് നിര്‍ജലീകരണവും പോഷകാഹാരക്കുറവും ഉണ്ടായിരുന്നെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. കുട്ടിക്ക് കൊറോണ ബാധിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്ന് സ്രവങ്ങളും പരിശോധനയ്ക്കയച്ചിരുന്നു, എന്നാല്‍ പരിശോധനഫലം നെഗറ്റീവായിരുന്നു.

രണ്ട് മാസമായി കുട്ടി തെലങ്കാനയില്‍ ജോലി ചെയ്യുകയായിരുന്നു. വീട്ടിലേക്കെത്താന്‍ മൂന്ന് ദിവസത്തോളമായി നടക്കുന്നു. ആവശ്യത്തിന് ഭക്ഷണമൊന്നും കുട്ടി കഴിച്ചിരുന്നില്ലെന്ന് സംഘത്തിലെ ആള്‍ക്കാര്‍ പറഞ്ഞു. മരണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

അതേസമയം, രാജ്യത്താകമാനം ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരുമ്പോഴും കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 18000 കടന്നു. ഇതുവരേയും 18,601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേത്ര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1336 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 14700 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 47 പേര്‍ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 590 ആയി. അതേസമയം രാജ്യത്ത് 3252 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

English summary
The 12-Year-Old Took 150Km To Reach Her Hometown In Lockdown Dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X