ഏറ്റവും ദൈർഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം; ചുവന്ന് തുടത്ത് ചന്ദ്രൻ..ഇനി 600 വർഷം കാത്തിരിക്കണം
ദില്ലി; അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം. ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണമായിരുന്നത്. 99 ശതമാനം രക്തവർണത്തിലാണ് ചന്ദ്രൻ ദൃശ്യമായത്. 1440 വർഷത്തിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഭാഗിക ഗ്രഹണം മൂന്ന് മണിക്കൂറും 28 മിനിറ്റും 23 സെക്കന്റുമാണ് നീണ്ടുനിന്നത്.ഇനി ഈ അപൂർവ്വ പ്രതിഭാസം കാണാൻ 2669 ഫെബ്രുവരി എട്ട് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.ഈ സമയം ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. ഗ്രഹണസമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിൽ കൂടുതൽ പൊടിയോ മേഘങ്ങളോ ഉണ്ടെങ്കിൽ ചന്ദ്രൻ കൂടുതൽ ചുവപ്പായി ദൃശ്യമാകും.
Recommended Video
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും













Click it and Unblock the Notifications