കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗ വിവാഹത്തില്‍ ഇന്ത്യ 26; യൂറോപ്പ് നേരത്തെ അംഗീകരിച്ചു, സമരങ്ങളും നടക്കുന്നു

Google Oneindia Malayalam News

ദില്ലി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയും. നേരത്തെ 25 രാജ്യങ്ങള്‍ ഇത്തരം വിവാഹങ്ങളെ അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയും അംഗീകരിച്ചിരിക്കുന്നു. സ്വവര്‍ഗ വിവാഹത്തിന് തടസമുണ്ടായിരുന്ന ഐപിസി 377ാം വകുപ്പ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് റദ്ദാക്കിയാണ് വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചത്.

France

377ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ജീവിക്കാനുള്ള അവകാശമാണ് പ്രധാനമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിലയിരുത്തി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ എല്ലാ അംഗങ്ങളും ഐക്യത്തോടെയാണ് തീരുമാനമെടുത്തത്.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. കോടതിക്ക് സ്വന്തമായ തീരുമാനമെടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. തുടര്‍ന്നാണ് ഇന്ന് സുപ്രധാന വിധി കോടതി പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് കാലത്തെ നിയമം പിന്‍പറ്റിയാണ് സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമാക്കിയിരുന്നത്. ഇത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ എത്തിയത്.

നേരത്തെ 25 രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയിരുന്നു. മാള്‍ട്ടയും ജര്‍മനിയും സ്വവര്‍ഗ വിവാഹം അംഗീകരിച്ചത് കഴിഞ്ഞ നവംബറിലാണ്. ഓസ്‌ട്രേലിയയില്‍ വിഷയത്തില്‍ ജനഹിത പരിശോധന നടത്തിയിരുന്നു. 62 ശതമാനം ആളുകള്‍ ഇത്തരം വിവാഹങ്ങളെ പിന്തുണച്ചു വോട്ട് ചെയ്തു.

യൂറോപ്പിലെ മിക്ക രാജ്യങ്ങളും സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നു. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന യൂറോപ്പിലെ 15ാമത്തെ രാജ്യമാണ് ജര്‍മനി. ലാറ്റിനമേരിക്കയില്‍ കൊളംബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അംഗീകാരം നല്‍കി. പല രാജ്യങ്ങളിലും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടക്കുന്നുണ്ട്.

English summary
The 26 countries around the world where same-sex marriage is legal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X