ജോലി പോക്കറ്റടി, വരുമാനം ഗൂഗിള്‍ പേ വഴി ഭാര്യയ്ക്ക്..; അറസ്റ്റില്‍ 'സെഞ്ച്വറി' അടിച്ച് മോഷ്ടാവ്
കോയമ്പത്തൂര്‍: മോഷണ ജീവിതത്തില്‍ തന്റെ നൂറാമത്തെ അറസ്റ്റ് എന്ന നേട്ടം കൈവരിച്ചു എന്ന അവകാശവാദവുമായി 55 കാരന്. കോയമ്പത്തൂരിലെ ബോണ്ട അറമുഖം എന്ന പോക്കറ്റടിക്കാരന് ആണ് അറസ്റ്റില്‍ 'സെഞ്ച്വറി' അടിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ബസില്‍ വെച്ച് ഒരാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ ആണ് ഇയാള്‍ പൊലീസിന്റെ പിടിയില്‍ അകപ്പെട്ടത്.
ഇത് തന്റെ നൂറാമത്തെ അറസ്റ്റാണ് എന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പൊലീസിന്റെ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്കിലും സിസ്റ്റത്തില്‍ ( സി സി ടി എന്‍ എസ് ) 2010 മുതല്‍ കോയമ്പത്തൂര്‍ നഗരത്തില്‍ മാത്രം 72 പോക്കറ്റ് കേസുകളില്‍ അറുമുഖം ഉള്‍പ്പെട്ടിട്ടുണ്ട്. 14 വയസുള്ളപ്പോള്‍ തൊട്ട് തുടങ്ങിയതാണ് അറുമുഖം മോഷണം.

കഴിഞ്ഞ 41 വര്‍ഷത്തിനിടെ നിരവധി തവണ മോഷ്ടിച്ചിട്ടുണ്ട് എന്നും നൂറ് തവണ പിടിയിലായിട്ടുണ്ട് എന്നുമാണ് ഇയാള്‍ പറയുന്നത്. നാല് പതിറ്റാണ്ടിലേറെയായി മോഷ്ടിച്ച് കിട്ടുന്ന വരുമാനമെല്ലാം ഇയാള്‍ കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ താമസിക്കുന്ന ഭാര്യയെയും രണ്ട് കുട്ടികളെയും പരിപാലിക്കുന്നതിനും മദ്യത്തിനും മസാജുകള്ക്കുമായി ഉപയോഗിക്കുന്നതായി പൊലീസ് പറയുന്നു. ഗൂഗിള്‍ പേ, യു പി ഐ ഇടപാടുകളിലൂടെയാണ് ഇയാള്‍ പണം അയച്ച് കൊടുക്കുന്നത്.
ബസുകളിലെ യാത്രക്കാരില്‍ നിന്ന് പേഴ്സുകളും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും ഇയാള്‍ മോഷ്ടിച്ചതായി പൊലീസ് പറയുന്നു. സബ് ഇന്‍സ്പെക്ടര്‍ മാരിമുത്തുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബിഗ് ബസാര്‍ സ്ട്രീറ്റ്-ഒപ്പനകര സ്ട്രീറ്റ് ജംക്ഷനിലെ പ്രകാശം ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുമ്പോഴാണ് അറുമുഖത്തെ പിടികൂടിയത്.
ബസ് യാത്രക്കാരനായ സാബിര്‍ അഹമ്മദ് (42) എന്നയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലാണ് അറുമുഖത്തെ അറസ്റ്റ് ചെയ്തത്. പോക്കറ്റടിക്കിടെ യാത്രക്കാര്‍ പിടികൂടിയാല്‍ താന്‍ നിരപരാധിയാണ് എന്ന് പറഞ്ഞ് ഉറക്കെ നിലവിളിക്കും. അപ്പോള്‍ ആളുകള്‍ ആശയക്കുഴപ്പത്തിലാകുമ്പോള്‍ ആ തക്കം നോക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതാണ് പതിവ്.
പ്രദേശത്തെ സ്ഥിരം മോഷ്ടാവ് ആണ് ഇയാള്‍ എന്നും എന്നാല്‍ 100 തവണ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് പറയുന്നത് സ്ഥിരീകരിക്കാനുള്ള രേഖകള്‍ ഇല്ല എന്നും ആണ് കോയമ്പത്തൂര്‍ പൊലീസ് പറയുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications