കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരു: മകളുടെ ദാമ്പത്യബന്ധം പിരിയ്ക്കാന്‍ പിതാവ് കോടതിയില്‍ ; അവസാനം പിഴയൊടുക്കി മടങ്ങേണ്ടി വന്നു

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: അന്യജാതിക്കാരനെ വിവാഹം ചെയ്ത മകളുടെ വിവാഹബന്ധം പിരിയ്ക്കാന്‍ കോടതിയില്‍ എത്തിയ പിതാവിന് കോടതി പിഴ ചുമത്തി. രാജാജിനഗര്‍ സ്വദേശിയായ ഹനുമാന്‍ദപ്പ(64)യ്ക്കാണ് കോടതി 10,000 രൂപ പിഴ ചുമത്തിയത്.

വടക്കുകിഴക്കന്‍ റെയില്‍വേ മൂന്ന് മാസത്തില്‍ ഈടാക്കിയത് 12.06 കോടി പിഴവടക്കുകിഴക്കന്‍ റെയില്‍വേ മൂന്ന് മാസത്തില്‍ ഈടാക്കിയത് 12.06 കോടി പിഴ

2013ല്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. പ്രണയിച്ച് വിവാഹം ചെയ്ത മകള്‍ അന്യജാതിക്കാരന്റെ കൂടെ ജീവിക്കുന്നത് പിതാവിന് ഇഷ്ടമല്ലായിരുന്നു. 2013 ല്‍ കുടുംബകോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കേസ് തള്ളി പോയി. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചത്.

court

കേസില്‍ മകളും ഭര്‍ത്താവും കോടതിയില്‍ ഹാജരായിരുന്നു. തനിക്ക് ഭര്‍ത്താവിനൊപ്പം കഴിയണമെന്നും ദാമ്പത്യ ജീവിതത്തില്‍ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നും മകള്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി 10,000 രൂപ ഹനുമാന്‍ദപ്പയ്‌ക്കെതിരെ പിഴ ചുമത്തിയത്.

മഹാരാഷ്ട്രയില്‍ നിന്നും കാണാതായത് 100 ഓളം മുസ്ലീം യുവാക്കളെ, ഇവര്‍ പോയതും ഐസിസിലേക്കോ?മഹാരാഷ്ട്രയില്‍ നിന്നും കാണാതായത് 100 ഓളം മുസ്ലീം യുവാക്കളെ, ഇവര്‍ പോയതും ഐസിസിലേക്കോ?

മൂന്ന് വര്‍ഷമായി പിതാവ് തങ്ങളെ ബുദ്ധിമുട്ടിയ്ക്കുകയാണെന്ന് ദമ്പതികള്‍ പറയുന്നു. ഇവരുടെ ജീവിതത്തില്‍ തുടര്‍ന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാല്‍ പോലീസ് നടപടികള്‍ എടുക്കുമെന്ന് കോടതി താക്കീത് നല്‍കി.

English summary
The 64-year-old man sought the divorce of his daughter because his son-in-law was from another caste
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X