കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖില്‍ ഹരജി നല്‍കിയ സുപ്രീംകോടതി അഭിഭാഷകയ്ക്ക് നേരെ ആക്രമണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു; പ്രതിയെ പിടികൂടുന്നത് 3 വര്‍ഷത്തിന് ശേഷം

Google Oneindia Malayalam News

മുത്തലാഖ് നിരോധിക്കാന്‍ ഹരജി നല്‍കിയ സുപ്രീംകോടതി അഭിഭാഷകയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു. 2016ല്‍ ഗോള്‍ഡന്‍ ടെംപിള്‍ ട്രെയിനില്‍ വെച്ച് അഭിഭാഷക ഫറാ ഫായിസിന് നേരെ നടന്ന ആക്രമണത്തിലാണ് സഖിബ് (ഭീകരന്‍ ആണെന്ന് സംശയിക്കുന്നയാള്‍), പങ്കാളിക്കുമെതിരെ കേസെടുത്തത്.

<strong>എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാക്കി നിതീഷ് കുമാറിന്റെ ജെഡിയു; ജെഡിയുവിന്റെ നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചയാകും!</strong>എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാക്കി നിതീഷ് കുമാറിന്റെ ജെഡിയു; ജെഡിയുവിന്റെ നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചയാകും!


2016 ജൂണ്‍ 17 നാണ് ഫറാ ഫായിസ് ഡല്‍ഹി ജിആര്‍പിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. മദ്രസ വിദ്യാര്‍ഥികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ തന്നെ ആക്രമിച്ചുവെന്നായിരുന്നു പരാതി. പക്ഷേ രണ്ടു വര്‍ഷമായിട്ടും കേസിലെ അന്വേഷണത്തിന് പുരോഗതിയൊന്നുമുണ്ടായിരുന്നില്ല.

Supreme Court

2018 ഡിസംബറില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഐസിസ് ബന്ധത്തിന്റെ പേരില്‍ 10 തീവ്രവാദികളെ ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും അറസ്റ്റഅ ചെയ്തു. ഇവര്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതി ഇട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഹാംപൂര്‍ മസ്ജിദിലെ ഇമാം ആയ സാഖിബ് അറസ്്റ്റ് ചെയ്ത 10 പേരില്‍ ഉണ്ടായിരുന്നു. സാഖിബിന്റെ ഫോട്ടോ പത്രത്തില്‍ വന്നതിനെ തുടര്‍ന്നാണ് അഭിഭാഷകയായ ഫായിസ് തന്നെ മുന്‍പ് ആക്രമിച്ച പ്രതിയാണ് ഇയാള്‍ എന്ന് തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് അവര്‍ പൊലീസിനെ ബന്ധപ്പെട്ടു. ഇതോടെയാണ് പഴയ കേസില്‍ വഴിത്തിരിവായത്.

സംഭവത്തെ കുറിച്ച് പൊലീസിന്റെ വിശദീകരണം ഇങ്ങനെയാണ്. മൂന്ന് വര്‍ഷം മുന്‍പ് ട്രെയിന്‍ യാത്രക്കിടെയാണ് ഫായിസിനെ സഖീബും അയാളുടെ സുഹൃത്തും കാണുന്നത്. മുത്തലാഖിനെ അനുകൂലിച്ച് ടിവിയില്‍ സംസാരിച്ച ഫായിസിനെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് അവരെ ആക്രമിച്ചത്. ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്ന് ഫായിസിനെ അവര്‍ തള്ളി ഇടാന്‍ ശ്രമിച്ചു. എന്നാല്‍ യാത്രക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഈ ശ്രമം വിഫലമായി. അതേ സമയം അക്രമികള്‍ ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിപ്പോകുകയും ചെയ്തു.

മുത്തലാഖ് നിരോധിച്ചത് വഴി മോദി സര്‍ക്കാര്‍ ഇസ്ലാമുകള്‍ക്കെതിരെ ആക്രമണം നടത്തുകയാണെന്നനും സാഖിബ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ തന്റെ സുഹൃത്തിനോടൊപ്പം കശ്മീരിലേക്ക് പോയ സാഖിബ് അവിടെ വെച്ചാണ് തീവ്രവാദികളുമായി ബന്ധം സ്ഥാപിക്കുന്നത്.

English summary
The accused was identified by the Supreme Court lawyer who filed triple talaq plea attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X