ദീപാവലി ദിനത്തില്‍ മൂടിക്കെട്ടി രാജ്യ തലസ്ഥാനം; വായു നിലവാരം ഏറ്റവും മോശാവസ്ഥയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാരം താഴുന്നു. ദീപാവലി ദിനത്തിലും ഏറ്റവും മോശം അവസ്ഥയിലായിരുന്നു ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരമെന്നാണ് റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് ഇന്ഡക്‌സ് പ്രകാരം 339 ആയിരുന്നു ഇന്നത്തെ ഡല്‍ഹിയിലെ വായു ഗുണനിലവാരം. രാവിലെ മുതല്‍ വായു നിലവാരത്തിന് പുരോഗതിയുണ്ടായിരുന്നെങ്കിലും ഉച്ചയാകുമ്പോഴേക്ക് ഇത് കുറയുകയായിരുന്നു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചതാണ് ഗുണനിലവാരം കുറയാന്‍ കാരണമെന്നാണ് കരുതുന്നത്. ഡല്‍ഹിയിലും പടക്കങ്ങളുംടെ ഉപയോഗത്തിനും വില്‍പ്പനക്കും പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധനം ലംഘിച്ച് പടക്കങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ 'പതാഖേ നഹി ദിയേ ജലാവോ' ക്യാമ്പയിനിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപിടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. സ്ഫോടകവസ്തു നിയമവും പ്രകാരമാണ് കേസെടുക്കുന്നത്. ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനായി കഴിഞ്ഞ മാസമാണ് പതാഖേ നഹി ദിയേ ചലാവോ എന്ന ഈ ക്യാമ്പയിന്‍ ആരംഭിച്ചത്. സെപ്റ്റംബര്‍ 28നാണ് 2022 ജനുവരി 1 വരെ ഡല്‍ഹിയില്‍ പടക്കങ്ങള്‍ വില്‍ക്കുന്നതും പൊട്ടിക്കുന്നതും പൂര്‍ണമായി നിയന്ത്രിച്ച്‌കൊണ്ട് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി ഉത്തരവിട്ടത്.
ബുധനാഴ്ച വൈകുന്നരം 314ആയിരുന്നു ഡല്‍ഹിയിലെ ഐക്യുഐ. എന്നാല്‍ ഇന്ന് രാവിലെയാകുമ്പോഴേക്കും അത് 341ആയി ഉയരുകയായിരുന്നു. പൂജ്യത്തിനും 50തിനുമിടയിലാണ് എക്യുഐ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ നല്ല വായുവെന്നും 400നും 500നുമിടയിലാണ് എക്യുഐ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഏറ്റവും മോശം വായു ആണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഡല്‍ഹിയില്‍ പെയ്ത ശക്തമായ മഴയും മറ്റ് അനുകൂല കാലാവസ്ഥയും കാരണം കഴിഞ്ഞ ദിവസം വായു മലിനീകരണത്തിന്റെ അളവ് ചെറുതായി കുറച്ചിരുന്നു.
എന്നാല്‍ നവംബറോടെ ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹിയില്‍ അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ പടക്കം പൊട്ടിക്കലിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അയല്‍ പ്രദേശങ്ങളായ നോയിഡയിലും ഗാസിയാബാദിലും വലിയ രീതിയില്‍ മലിനീകരണ തോത് ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരം. കൊയ്ത്തു കഴിഞ്ഞശേഷം കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്ന സമയത്താണ് ഡല്‍ഹിയില്‍ ഇത്രയധികം മലിനീകരണമുണ്ടാവാറുള്ളത്.












Click it and Unblock the Notifications