കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യന്റെ കുടുംബ പേര് ഖാന്‍ എന്നാണ്; അതിനാലാണ് 23 കാരനെ അവര്‍ വേട്ടയാടുന്നത് മെഹബൂബ മുഫ്തി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്്തിയുടെ പരാമര്‍ശത്തിനെതിരെ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഡല്‍ഹിയിലെ ഒരു അഭിഭാഷകനാണ് മെഹബൂബ മുഫ്തിയുടെ പരാമര്‍ശത്തിനെതിരെ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. ആര്യന്‍ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് മെഹബൂബ മുഫ്തി പ്രസ്ഥാവനയില്‍ പറഞ്ഞത്. കുടുംബപ്പേര് ഖാന്‍ ആയതിനാല്‍ സൂപ്പര്‍ സ്റ്റാന്‍ ഷാറൂഖ് ഖാന്റെ വേട്ടയാടപ്പെടുന്നു എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്. തിങ്കളാഴ്ചയാണ് മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ പരാമര്‍ശം നടത്തിയത്.

me

പച്ചപ്പില്‍ തിളങ്ങി അനാര്‍ക്കലി മരയ്ക്കാര്‍; പുതിയ ഫോട്ടോഷൂട്ട് കിടിലമെന്ന് ആരാധകര്‍

'ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെ നടപടിയെടുക്കുന്നതിനുപകരം 23 കാരനായ ആര്യന്‍ ഖാനെ പിന്തുടര്‍ന്ന് അക്രമിക്കുകയാണ് സര്‍ക്കാരും , നിയമപാലകരും . അതിനും കാരണം ഖാന്‍ എന്ന കുടുംബപ്പേരാണെന്നാണ. ഇത് നീതിന്യായ വ്യവസ്ഥിതിയെ പരിഹസിക്കുന്നതാണ്. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ബിജെപി വോട്ട് ബാങ്കുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മുസ്ലിങ്ങളെ ലക്ഷ്യംവെക്കുകയാണന്നാണ് മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചത്.

ഹിന്ദുക്കള്‍ മതം മാറുന്നത് വലിയ തെറ്റ്, സ്വാര്‍ത്ഥ താല്‍പര്യം,തുറന്നടിച്ച് ആര്‍എസ്എസ് അധ്യക്ഷന്‍ഹിന്ദുക്കള്‍ മതം മാറുന്നത് വലിയ തെറ്റ്, സ്വാര്‍ത്ഥ താല്‍പര്യം,തുറന്നടിച്ച് ആര്‍എസ്എസ് അധ്യക്ഷന്‍

പ്രസ്ഥാവനക്ക് പിന്നാലെ ഡല്‍ഹിയിലെ ഒരു അഭിഭാഷകന്‍ പരാതി നല്‍കുകയായിരുന്നു. മെഹബൂബ മുഫ്തിക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മുഫ്തിയുടെ പ്രസ്ഥാവന സമുദായങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രസ്താവനയാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമത്തില്‍ ആശിഷ് മിശ്രക്കെതിരെ കേസെടുക്കുന്നതിന് പകരം ആര്യന്‍ ഖാന് പിന്നാലെ പോയതിന് കേന്ദ്ര സര്‍ക്കാരിനെയും അവര്‍ പ്രസ്ഥാവനയിലൂടെ വിമര്‍ശിച്ചു. മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ ക്രൂയിസ് ഷിപ്പില്‍ ലഹരിപാര്‍ട്ടി നടത്തിയതിനാണ് ആര്യന്‍ ഖാനെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹം മുംബൈയിലെ അര്‍തര്‍ റോഡ്ജയിലില്‍ കഴിയുകയാണ്. അതേസമയം ലഖിംപൂര്‍ ഖേരിയിലെ കോടതി ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഈ 79 വയസുള്ള താരം പിന്മാറുന്നു; അമിതാബ് ബച്ചന്‍ പരസ്യത്തില്‍ നിന്നും പിന്മാറി, കാരണം ഇതാണ്‌ഈ 79 വയസുള്ള താരം പിന്മാറുന്നു; അമിതാബ് ബച്ചന്‍ പരസ്യത്തില്‍ നിന്നും പിന്മാറി, കാരണം ഇതാണ്‌

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും, ആര്യന്‍ഖാനെ വെള്ളിയാഴ്ചയാണ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ആര്യന്റെ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റുള്‍പ്പെടെ 9 പേരാണ് ലഹരിപാര്‍ട്ടിക്കിടെ അറസ്റ്റിലായത്. അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ എന്‍ബിഎ കസ്റ്റഡി കാലാവധി നീട്ടി തരണമെന്ന് കോടതിയില്‍ എന്‍ബിഎ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ലഹരി കണ്ടെത്തിയിട്ടില്ലെന്ന് ആര്യന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇന്ന് തന്നെ ജാമ്യാപേക്ഷ കോടതി കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് മുന്നെ ആര്യന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. ആര്യന്‍ ഖാന് ജാമ്യമനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും എന്‍സിബി കോടതിയില്‍ വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ക്കൊപ്പം ആര്യന്‍ ഖാനെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എന്‍സിബി കോടതിയില്‍ അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും മയക്ക് മരുന്ന് പിടികൂടിയിട്ടില്ലെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ സതിശ് മന്‍ശിന്‍ഡെ കോടതിയില്‍ ഉറപ്പിച്ച് പറഞ്ഞു. മറ്റുള്ള പ്രതികള്‍ക്കൊപ്പം തന്റെ കക്ഷിയെ ഉള്‍പ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലക്ഷ്യത്തിലേക്ക് അടുത്ത് രാജ്യം; ഇതുവരെ വിതരണം ചെയ്തത് 95 കോടി ഡോസ് വാക്സിനെന്ന് ആരോഗ്യമന്ത്രിലക്ഷ്യത്തിലേക്ക് അടുത്ത് രാജ്യം; ഇതുവരെ വിതരണം ചെയ്തത് 95 കോടി ഡോസ് വാക്സിനെന്ന് ആരോഗ്യമന്ത്രി

കപ്പലില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്ത ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആര്യന്‍ഖാന്റെ പക്കലില്‍ നിന്നും ലഹരി വസ്തുക്കളൊന്നും കണ്ടെത്തയിരുന്നില്ല. എന്നാല്‍ കൂട്ടുപ്രതികളായ അര്‍ബാസ് മര്‍ച്ചന്റിന്റെ പക്കല്‍ നിന്നും അഞ്ച് ഗ്രാം ഹാഷിഷ്, മുന്ന ധമേച്ചയില്‍ നിന്നും ആറ് ഗ്രാം ഖന്നാബീസ് എന്നില കണ്ടെടുത്തിരുന്നു. എന്‍സിബി കസ്റ്റഡിയില്‍ ആര്യന്‍ ഖാനെ വിടണമെന്ന അപേക്ഷ കോടതി തള്ളിയിരുന്നു.

Recommended Video

cmsvideo
ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

English summary
The Aryan family name is Khan; That's why they're hunting down the 23-year-old, mehabooba mufthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X