കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ സാനിറ്റൈസറും പിറന്നു, പേരിട്ടതിന് പിന്നിലെ കാരണം കേട്ട് ഞെട്ടരുത് !

Google Oneindia Malayalam News

ലക്‌നൗ: കൊറോണ വൈറസ് രാജ്യത്ത് പടര്‍ന്നുപിടിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ജനിച്ച കുഞ്ഞുങ്ങളുടെ പേരില്‍ എല്ലാം ചില കൗതുകങ്ങള്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ ലോക്ക് ഡൗണും, കൊറോണയും ആന്ധ്രയില്‍ കൊറോണ കുമാറും, കൊറോണ കുമാരിയുമൊക്കെ പിറന്നിരുന്നു. ലോക്ക് ഡൗണിന്റെയും കൊറോണയുടെ കാലമായതുകൊണ്ട് തന്നെ വ്യത്യസ്തയെന്ന് കരുതിയാണ് ഇങ്ങനെയുള്ള പേരുകള്‍ കുട്ടികള്‍ക്കായി നല്‍കിയത്.

baby

ഇപ്പോഴിത മറ്റൊരു വ്യത്യസ്തമായ പേരു കൂടി പിറന്നിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍, മറ്റൊന്നുമല്ല, സാനിറ്റൈസര്‍. സംശയിക്കേണ്ട. വൈറസിനെ തടയുന്നതിന് കൈകള്‍ അണുവിമുക്തമാക്കാനുപയോഗിക്കുന്ന സാനിറ്റൈസര്‍ തന്നെ. ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലാണ് സംഭവം. കൊറോണ കാലത്ത് കൈകള്‍ഡ വൃത്തിയാക്കാനുപയോഗിക്കുന്ന സാനിറ്റൈസര്‍ പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ടാണ് ഈ പേരിട്ടതെന്നും കുഞ്ഞിന്റെ അച്ഛന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തനിക്കും തന്റെ ഭാര്യയ്ക്കും മതിപ്പുളവാക്കി. എല്ലാവരുടെ കൈകളിലെ വൈറസിനെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് സാനിറ്റൈസര്‍. അതുകൊണ്ടാണ് ഈ പേര് ഞങ്ങളുടെ കുഞ്ഞിന് ഇട്ടത്- പിതാവ് പറഞ്ഞു. സഹരന്‍പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.

അതേസമയം,ഉത്തര്‍പ്രദേശില്‍ ജനിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്ക് കൊറോണയെന്നും ലോക്ക് ഡൗണെന്നും രക്ഷിതാക്കള് പേര് നല്‍കിയിരുന്നു. ദേവരിയ ജില്ലയില്‍ ജനിച്ച ഒരു കുഞ്ഞിന് രക്ഷിതാക്കള്‍ നല്‍കിയ പേരാണ് ലോക്ക് ഡൗണ്‍. ഈ കാലത്ത് പിറന്ന കുഞ്ഞായതുകൊണ്ടാണ് രക്ഷിതാക്കള്‍ ഈ പേര് തന്നെ കുഞ്ഞിനായി നല്‍കിയത്. ഖുംഖുദു എന്ന ഗ്രാമത്തില്‍ പിറന്ന ആണ്‍കുഞ്ഞിനാണ് ലോക്ക് ഡൗണ്‍ എന്ന് പേരിട്ടിരിക്കുന്നത്.

പേരിട്ടതിനെ കുറിച്ച് കുഞ്ഞിന്റെ പിതാവ് പറയുന്നത് ഇങ്ങനെ, ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന മഹാമാരിയായ കൊറോണയില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടിയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ലോക്ക് ഡൗണ്‍ ഇപ്പോള്‍ നടപ്പിലാക്കിയത് നമ്മുടെ ദേശത്തിന്റെ താല്‍പര്യത്തിന് വേണ്ടിയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കുഞ്ഞിന് ആ പേര് നല്‍കിയിരിക്കുന്നതെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ പിറന്ന മറ്റൊരു പെണ്‍കുഞ്ഞിന് കൊറോണ എന്ന് പേരിട്ടിരുന്നു. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലാണ് വിചിത്രമായ പേരിട്ടത്. കുഞ്ഞിന് കൊറോണ എന്ന് പേരിടാന്‍ അമ്മാവന്‍ ഒട്ടേറെ കാരണങ്ങളും പറയുന്നുണ്ട്. സര്‍ക്കാര്‍ വനിതാ ആശുപത്രിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞ് പിറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു ജനനം.കുടുംബം മറ്റൊന്നും ആലോചിച്ചില്ല. കുഞ്ഞിന് കൊറോണയെന്ന് പേരിട്ടു. കൊറോണയെ ആളുകള്‍ ഭീതിയോടെയാണ് കാണുന്നതെങ്കിലും, കൊറോണ മൂലം ഒരുപാട് പേര്‍ മരിച്ചുവെങ്കിലും ചില നേട്ടങ്ങള്‍ സമൂഹത്തിലുണ്ടായി എന്ന് കുഞ്ഞിന്റെ അമ്മാവന്‍ നിതേഷ് ത്രിപാഠി പറയുന്നു.

English summary
The Baby Born In Uttar Pradesh Was Named Sanitizer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X