• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ണാടകയില്‍ പ്രമുഖര്‍ വിജയഫോര്‍മുല തേടുന്നു... ജാതി രാഷ്ട്രീയത്തെ വികസനം കൊണ്ട് നേരിടാന്‍ ബിജെപി?

cmsvideo
  കർണാടക തിരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയം വിജയഫോർമുലയാക്കി രാഷ്ട്രീയ പാർട്ടികൾ

  ബെംഗളൂരു: കര്‍ണാടകയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അടുത്ത് വരുന്നതിനിടെ പാര്‍ട്ടികള്‍ തമ്മിലുള്ള അങ്കം മുറുകുന്നു. എന്താണ് വിജയഫോര്‍മുല എന്നതിന്റെ പിന്നാലെയാണ് പ്രമുഖ പാര്‍ട്ടികളെല്ലാം. ജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും അറിയാമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നാണ് സൂചന. വേറൊന്നുമല്ല അവര്‍ക്കും വിജയഫോര്‍മുല എന്താണെന്ന് അറിയില്ല. ജാതിയാണ് വിജയത്തിന് വേണ്ട മന്ത്രമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കരുതുന്നുണ്ട്. എന്നാല്‍ വികസന രാഷ്ട്രീയം ഉപയോഗിച്ച് ഇതിനെ വീഴ്ത്താനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.

  ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്‌ക്രീനിങ് കമ്മിറ്റിയെ വെക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസും ബിജെപിയും. ഓരോ മണ്ഡലവും ജാതി അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തരംതിരിച്ചിരിക്കുന്നത്. വിവിധ ജാതികളെ തള്ളിക്കൊണ്ടു മുന്നോട്ട് പോകാനാവില്ലെന്ന് ബിജെപിക്കും ബോധ്യമുണ്ട്. അവരും രഹസ്യമായി ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. അത്തരം സ്ഥാനാര്‍ത്ഥികളെ കൂടുതലായി ബിജെപി തിരഞ്ഞെടുപ്പില്‍ നിര്‍ത്താനും സാധ്യതയുണ്ട്. അതോടൊപ്പം വികസനരാഷ്ട്രീയം എന്ന ലേബല്‍ മുന്‍നിര്‍ത്തിയായിരിക്കും ബിജെപി പ്രചാരണം നടത്തുക.

  ബന്ധുരാഷ്ട്രീയം

  ബന്ധുരാഷ്ട്രീയം

  കര്‍ണാടകയില്‍ ബന്ധുരാഷ്ട്രീയം വളരെ പ്രസക്തമായ ഒന്നാണ്. അതുകൊണ്ട് പ്രമുഖ പാര്‍ട്ടികളില്‍ നേതാക്കളുടെ മക്കളോ അവരുമായി അടുപ്പമുള്ളവരെയോ സ്ഥാനാര്‍ത്ഥിയായി കണ്ടാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ചിലര്‍ ഇപ്പോള്‍ തന്നെ സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചിലര്‍ സ്വന്തം മക്കളെയോ ബന്ധുക്കളെയോ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചു. സിദ്ധരാമയ്യ സ്വന്തം മകനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ ഇരിക്കുന്നതൊക്കെ ഇതിന് ഉദാഹരണമാണ്. ജെഡിഎസ് എന്ന പാര്‍ട്ടി തന്നെ കുടുംബത്തിലെ നേതാക്കളാല്‍ പ്രശസ്തമായ പാര്‍ട്ടിയാണ്. അതേസമയം കോണ്‍ഗ്രസ് പ്രമുഖരെയൊക്കെ ഇത്തവണ തഴയുമെന്നാണ് സൂചന. ബിജെപിയില്‍ യെദ്യൂരപ്പയുടെ മകന്‍ മാത്രമാണ് ഇത്തരത്തില്‍ രംഗത്തുള്ളത്. ്തുകൊണ്ട് കാര്യമായുള്ള ബന്ധുക്കളുടെ സാന്നിധ്യമൊന്നും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടാവില്ല. ജെഡിഎസ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. സിനിമാ താരങ്ങള്‍ക്ക് പിന്നാലെയാണ് പാര്‍ട്ടിയെന്നാണ് സൂചന.

  ബിജെപിയുടെ നീക്കങ്ങള്‍

  ബിജെപിയുടെ നീക്കങ്ങള്‍

  ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തെത്തി കഴിഞ്ഞു. 72 സ്ഥാനാര്‍ത്ഥികളാണ് ഇതിലുള്ളത്. ഇതില്‍ ഭൂരിഭാഗവും സിറ്റിങ് എംഎല്‍എമാരാണ്. എന്നാല്‍ പാര്‍ട്ടിയോട് കൂറുകാണിച്ച പലരെയും അവഗണിച്ചെന്ന് ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. അതേസമയം ജെഡിഎസില്‍ നിന്ന് ബിജെപിയിലെത്തിയ നേതാക്കള്‍ക്ക് സീറ്റ് നല്‍കുകയും ചെയ്തു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് അഴിമതികള്‍ക്കെതിരെ നിരന്തരം പോരാടുന്ന എന്‍ആര്‍ രമേഷിനെ തഴഞ്ഞത് പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ഭീമനായ ഉദയ് ഗരുഡാച്ചറിന് രമേഷിന്റെ മണ്ഡലമായ ചിക്‌പേട്ടില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടിക്ക് താല്‍പ്പര്യം. എന്നാല്‍ ഇതൊക്കെ ബിജെപി നേതൃത്വം അനായാസം കൈകാര്യം ചെയ്യുമെന്നാണ് സൂചന. യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തി ജാതി വോട്ടുകള്‍ സ്വന്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയില്‍ വികസന വോട്ടുകള്‍ നേടാനുമാണ് ബിജെപി ശ്രമിക്കുന്നത്.

  കോണ്‍ഗ്രസിന് വെല്ലുവിളി

  കോണ്‍ഗ്രസിന് വെല്ലുവിളി

  തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. നിലവില്‍ 40 ശതമാനം വോട്ട് നേടിയാല്‍ മാത്രമേ കോണ്‍ഗ്രസ് ജയസാധ്യതയുള്ളൂ. അതോടൊപ്പം ബിജെപിയെ 35 ശതമാനത്തില്‍ താഴെയും ജെഡിഎസിനെ 20 ശതമാനത്തില്‍ താഴെയും എത്തിക്കണം. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മുന്നോക്ക ജാതിക്കാര്‍ കടുത്ത പ്രതിഷേധത്തിലാണെന്ന് സൂചനയുണ്ട്. ഇവരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ആര്‍എസ്എസ് കൂടെയുള്ളതിനാല്‍ മുന്നോക്ക വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ അഹിന്ദകളുടെ വോട്ട്ബാങ്കിനെ സിദ്ധരാമയ്യക്ക് കൂടുതലായി ആശ്രയിക്കേണ്ടിവരും. സംസ്ഥാനത്തെ ജനസംഖ്യയുടെ 60 ശതമാനം അഹിന്ദകളാണ്. ഇവര്‍ വിചാരിച്ചാല്‍ അനായാസം കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് ഓരോ ജില്ലയിലായി പരന്ന് കിടക്കുന്നതിനാല്‍ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഇത് അവസരമായി മുതലെടുത്ത് മുന്നേറാനാണ് ബിജെപി ശ്രമിക്കുന്നത്.

  കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ പട്ടിക പുറത്ത്, 72 സ്ഥാനാര്‍ത്ഥികളെ നിർണയിച്ചു!!

  ബിജെപിയ്ക്ക് കിട്ടിയത് ഇരുട്ടടി: ലിംഗായത്തുകൾ കൈവിട്ടു, പിന്തുണ കോൺഗ്രസിനെന്ന്

  ഹാദിയ കേസിൽ ഹൈക്കോടതിക്ക് തെറ്റുപറ്റി.. ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി!

  English summary
  The Battle Within Parties on Who to Field
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more