കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങളുടെ നേതാവ് ഞങ്ങളെ വിട്ടുപോയതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന പ്രശ്നം; സൽമാൻ ഖുർഷിദ്

Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് സമ്മതിച്ച് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ എല്ലാവരും ദുർഘടാവസ്ഥയിലായെന്നും സൽമാൻ ഖുർഷിദ് കൂട്ടിച്ചേർത്തു.
ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിയോട് പൊരുത്തപ്പെടാൻ പാർട്ടി ഏറെ സമയ എടുത്തതിനാലാണ് കൂടുതൽ പേർ കോൺഗ്രസ് വിട്ടുപോയത്.

ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം; മറുപടിയുമായി ലോക്നാഥ് ബെഹ്റചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം; മറുപടിയുമായി ലോക്നാഥ് ബെഹ്റ

തിരഞ്ഞെടുപ്പിൽ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന കാര്യം യഥാർത്ഥത്തിൽ ഞങ്ങൾ ചർച്ച ചെയ്തതു പോലുമില്ല. ഞങ്ങളുടെ നേതാവ് അകന്നു പോയതാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്നം. രാഹുൽ ഗാന്ധിയോടുള്ള വിശ്വാസ്യത ഇപ്പോഴും നഷ്ടമായിട്ടില്ലെന്നും അണികൾ അദ്ദേഹത്തെ ആവശ്യപ്പെടുന്നുണ്ടെന്നും സൽമാൻ ഖുർഷിദ് വ്യക്തമാക്കി.

salman

ഇപ്പോഴും വലിയ ശൂന്യതയാണ് ഞങ്ങൾക്ക് അനുഭവപ്പെടുന്നത്. രാഹുലിന് പകരം സോണിയ സ്ഥാനം ഏറ്റെടുത്തു. പക്ഷെ താൽക്കാലികമായ ഒരു സംവിധാനം എന്ന രീതിയിലാണ് ഇത്. ശൂന്യത പരിഹരിക്കാൻ സോണിയ ശ്രമിക്കുന്നുണ്ടാകാം. എങ്കിലും രാഹുൽ ഗാന്ധിയുടെ അഭാവം തിരിച്ചടിയാകുന്നുണ്ടെന്നും സൽമാൻ ഖുർഷിദ് പ്രതികരിച്ചു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനോ സ്വന്തം ഭാവി ഉറപ്പിക്കാനോ കഴിയാത്ത ഘട്ടത്തിലാണ് പാർട്ടിയുടെ പോരാട്ടങ്ങളെന്നും സൽമാൻ ഖുർഷിദ് കൂട്ടിച്ചേർത്തു. ലോക്സഭ തിരഞ്ഞെുപ്പിൽ 543 അംഗസഭയിൽ വെറും 52 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വയ്ക്കുന്നത്. ഇതിന് പിന്നാലെ കടുത്ത പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്നു പോകുന്നത്. പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്ന പല നേതാക്കളും പാർട്ടി വിട്ടു.

English summary
The biggest problem of Congress is that our leader walked away, says Salman Khurshid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X