ക്വാറന്റീൻ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് സൗജന്യ ഗർഭനിരോധന ഉറ,ബീഹാർ സര്‍ക്കാരിന്റെ പദ്ധതിക്ക് പിന്നിൽ
പാറ്റ്ന: ബീഹാറില്‍ തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ 14 ദിവസത്തെ ക്വാറന്റീന് പൂര്‍ത്തിയാക്കിയാല്‍ സര്‍ക്കാര്‍ വക സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ നല്‍കും. ക്വാറന്റീന് കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കും വീടുകളില്‍ ക്വാറന്റീന് പൂര്‍ത്തിയാക്കുന്നവര്‍ക്കുമാണ് ഗര്‍ഭനിരോധ ഉറ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്. അനാവശ്യ ഗര്‍ഭധാരണം തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ പുതിയ പദ്ധതി.

നിലവില്‍ സംസ്ഥാനത്ത് നിന്ന് 8.77 ലക്ഷം പേരാണ് ക്വാറന്റീന് പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങിയത്. 5.30 ലക്ഷം പേര് ഇപ്പോഴും ജില്ലാ-ബ്ലോക്ക് ക്വാറന്റീന് കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്തുള്ള കുടിയേറ്റ തൊഴിലാളികല്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങുകയാണ്. അതുകൊണ്ട് അനാവശ്യ ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ കൂടുതലാണ്. ഞങ്ങള്‍ അവരെ ഉപദേശിക്കുകയും ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഗര്‍ഭനിരോധന ഉറകള്‍ പോലുള്ളവ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സര്‍ക്കാരിന്റെ ഈ പുതിയ പദ്ധതിക്ക് കൊവിഡുമായി ബന്ധമില്ലെന്നും, കുടുംബാസൂത്രണത്തിന് വേണ്ടിയാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ജനസംഖ്യ നിയന്ത്രിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഈ പദ്ധതി നടപ്പാക്കാന്‍ ഞങ്ങള്‍ കെയര്‍ ഇന്ത്യയുടെ പിന്തുണ തേടുകയാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കൊവിഡ് കാലത്തെ ലോക്ക് ഡൗണിനെ തുടര്‍ന്ന് ലോകത്ത് ഗര്‍ഭധാരണം വര്‍ദ്ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
അതേസമയം, സംസ്ഥാനത്ത് തിരിച്ചെത്തുന്ന എല്ലാ കുടിയേറ്റ തൊഴിലാളികളും ക്വാറന്റീന് പൂര്‍ത്തിയാക്കിയാല്‍ ജൂണ്‍ 15 ഓടെ കേന്ദ്രങ്ങള്‍ അടയ്ക്കാമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ കരുതുന്നത്. ക്വാറന്റീന് കേന്ദ്രങ്ങള്‍ തുടരുന്ന കാലത്തോളം ഈ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് ഇവര്‍ നല്കുന്ന മുന്നറിയിപ്പ്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3926 ആയി. ഇന്നലെ മത്രം 111 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 2002 പേര് ഇപ്പോഴും സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 1900 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇതുവരെ 24 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ച് ജീവന് നഷ്ടമായിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് ബീഹാറില്‍ കുറവാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications