കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വാറന്റീൻ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് സൗജന്യ ഗർഭനിരോധന ഉറ,ബീഹാർ സര്‍ക്കാരിന്റെ പദ്ധതിക്ക് പിന്നിൽ

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ സര്‍ക്കാര്‍ വക സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ നല്‍കും. ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കും വീടുകളില്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കുമാണ് ഗര്‍ഭനിരോധ ഉറ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്. അനാവശ്യ ഗര്‍ഭധാരണം തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ പുതിയ പദ്ധതി.

condoms

നിലവില്‍ സംസ്ഥാനത്ത് നിന്ന് 8.77 ലക്ഷം പേരാണ് ക്വാറന്റീന്‍ പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങിയത്. 5.30 ലക്ഷം പേര്‍ ഇപ്പോഴും ജില്ലാ-ബ്ലോക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്തുള്ള കുടിയേറ്റ തൊഴിലാളികല്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങുകയാണ്. അതുകൊണ്ട് അനാവശ്യ ഗര്‍ഭധാരണത്തിനുള്ള സാധ്യതകള്‍ കൂടുതലാണ്. ഞങ്ങള്‍ അവരെ ഉപദേശിക്കുകയും ഗര്‍ഭധാരണം ഒഴിവാക്കാന്‍ ഗര്‍ഭനിരോധന ഉറകള്‍ പോലുള്ളവ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സര്‍ക്കാരിന്റെ ഈ പുതിയ പദ്ധതിക്ക് കൊവിഡുമായി ബന്ധമില്ലെന്നും, കുടുംബാസൂത്രണത്തിന് വേണ്ടിയാണിതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ജനസംഖ്യ നിയന്ത്രിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഈ പദ്ധതി നടപ്പാക്കാന്‍ ഞങ്ങള്‍ കെയര്‍ ഇന്ത്യയുടെ പിന്തുണ തേടുകയാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കൊവിഡ് കാലത്തെ ലോക്ക് ഡൗണിനെ തുടര്‍ന്ന് ലോകത്ത് ഗര്‍ഭധാരണം വര്‍ദ്ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം, സംസ്ഥാനത്ത് തിരിച്ചെത്തുന്ന എല്ലാ കുടിയേറ്റ തൊഴിലാളികളും ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ ജൂണ്‍ 15 ഓടെ കേന്ദ്രങ്ങള്‍ അടയ്ക്കാമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ കരുതുന്നത്. ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടരുന്ന കാലത്തോളം ഈ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3926 ആയി. ഇന്നലെ മത്രം 111 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 2002 പേര്‍ ഇപ്പോഴും സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 1900 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇതുവരെ 24 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് ബീഹാറില്‍ കുറവാണ്.

പെട്ടെന്ന് പണക്കാരനാവാൻ മന്ത്രവാദിനിയുടെ ഉപദേശം, 14 കാരിയെ ബലികൊടുത്ത് പിതാവ്; ഒടുവിൽ സംഭവിച്ചത്..!!പെട്ടെന്ന് പണക്കാരനാവാൻ മന്ത്രവാദിനിയുടെ ഉപദേശം, 14 കാരിയെ ബലികൊടുത്ത് പിതാവ്; ഒടുവിൽ സംഭവിച്ചത്..!!

ഇത് ബ്ലേഡ് മാഫിയ സ്റ്റൈൽ, കോട്ടയത്തെ നടുക്കിയ കൊലയിൽ പൊലീസിന് സൂചന; കൃത്യം നടത്തിയത് പരിചയക്കാരനോ?ഇത് ബ്ലേഡ് മാഫിയ സ്റ്റൈൽ, കോട്ടയത്തെ നടുക്കിയ കൊലയിൽ പൊലീസിന് സൂചന; കൃത്യം നടത്തിയത് പരിചയക്കാരനോ?

English summary
The Bihar govt distribute free condoms to migrant workers who have completed the quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X