കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക ബില്ല്: രാജ്യസഭയില്‍ ബിജെഡി നിലപാടില്‍ അമ്പരപ്പ്; കണക്ക് കൂട്ടിയ നീക്കമെന്ന്

Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ വിവാദ കര്‍ഷക ബില്ലിനെ എന്‍ഡിഎ സഖ്യകക്ഷിയായ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പഡ്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാ ദള്‍ എതിര്‍ത്തത് വലിയ അമ്പരപ്പായിരുന്നു. ലോക്‌സഭയിലും പാര്‍ട്ടി ബില്ലിനെ പിന്തുണച്ചിരുന്നില്ല. രണ്ട് ബില്ലുകളും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു ബിജെഡി എംപി അനുഭവ് മൊഹന്തി ആവശ്യപ്പെട്ടത്. എന്നാല്‍ പാര്‍ട്ടിക്ക് 12 എംപിമാരുണ്ടായിരുന്നു ലോക്‌സഭയിലും 9 അംഗങ്ങളുള്ള രാജ്യസഭയിലും ബില്ലില്‍ വോട്ടെടുപ്പ് നടന്നിരുന്നില്ല. ബിജെഡി ബില്ലിനെ എതിര്‍ത്ത് വ്യക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ ആണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

രാജ്യസഭയില്‍

രാജ്യസഭയില്‍

നിലവിലെ കാര്‍ഷിക ബില്ലുകളെ ബിജെഡി പിന്തുണക്കുന്നില്ലെന്നും ലോക്‌സഭയില്‍ അത് സ്റ്റാന്റിംഗ് കമ്മിറ്റിക്കും രാജ്യസഭയില്‍ അത് സെലക്ട് കമ്മിറ്റിക്കും അയക്കണമെന്നുമായിരുന്നു ബിജെഡിയുയെ രാജ്യസഭാ എംപി സസ്മിത് പത്ര അഭിപ്രായപ്പെട്ടത്. കര്‍ഷകര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്താന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വഭേദഗതി നിയമം

പൗരത്വഭേദഗതി നിയമം

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പിന്തുണച്ചിരുന്നു. ഇതിന് പുറമേ പൗരത്വഭേദഗതി നിയമം, ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 270 എടുത്ത കളഞ്ഞതുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ മറ്റ് വിവാദമായ ബില്ലുകളെയെല്ലാം ബിജെഡി പിന്തുണച്ചിരുന്നു.

അമ്പരപ്പിക്കുന്ന നിലപാട്

അമ്പരപ്പിക്കുന്ന നിലപാട്

'ആവശ്യമുള്ളതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ളതുമായ കാര്യങ്ങളാണ് കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നത്. കാര്‍ഷിക വിപണിയെ തന്നെ മാറ്റി മറിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ഈ ബില്ലുകള്‍ ഉദേശത്തില്‍ നല്ലതാണെങ്കിലും ഇതിന്റെ നടപ്പാക്കല്‍ വശങ്ങള്‍ പൂര്‍ണമായും അവഗണിക്കപ്പേടേണ്ടതാണെന്നായിരുന്നു' രാജ്യസഭയില്‍ പാര്‍ട്ടി എംപിയായ അമര്‍ പട്‌നായിക് പറഞ്ഞത്. ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്ക് വിടണണെന്നും എംപി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ രണ്ട് സഭകളിലും കാര്‍ഷിക ബില്ലില്‍ പാര്‍ട്ടിയെടുത്ത നിലപാടാണ് അമ്പരപ്പിക്കുന്നത്.

ബിജെഡിയുടെ എതിര്‍പ്പ്

ബിജെഡിയുടെ എതിര്‍പ്പ്

അതേസമയം ഇത് വ്യക്തമായ നീക്കമാണെന്നും ബില്ലിലെ ചില ഭാഗങ്ങളെ മാത്രമാണ് ബിജെഡി എതിര്‍ത്തതെന്നും മുഴുവന്‍ ബില്ലിനെയല്ലെന്നുമാണ് ഒഡിഷയില്‍ നിന്നുള്ള രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ലോക്‌സഭയില്‍ പാര്‍ട്ടി ശക്തമായി തന്നെ എന്‍ഡിഎയെ അനുകൂലിക്കുന്നതിനാല്‍ ബിജെഡിയുടെ എതിര്‍പ്പ് പ്രത്യക്ഷത്തില്‍ ദൃശ്യമാകില്ല. എന്നാല്‍ രാജ്യസഭയില്‍ അങ്ങനെയല്ല. സ്ഥിതി വ്യത്യസ്തമാണ്. അവിടെ പാര്‍ട്ടി നന്നായി കളിച്ചുവെന്നും രാഷ്ട്രീയ നിരീക്ഷകന്‍ വ്യക്തമാക്കി.

ഒഡിഷ

ഒഡിഷ

ഒഡിഷ പ്രാഥമികമായി ഒരു കാര്‍ഷിക സമ്പദ്വ്യവസ്ഥയിലൂന്നിയ സംസ്ഥാനമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പട്‌നായിക് ശ്രമിക്കാറുണ്ട്. കൃഷിക്കായി സംസ്ഥാനത്തിന് പ്രത്യേകം ബഡ്ജറ്റും ഉണ്ട്. 2019 ലെ തെരഞ്ഞെടുപ്പില്‍ കര്‍ഷകരേയും ഭൂരഹിതരായ തൊഴിലാളികളേയും ചൂഷണം ചെയ്യുന്നതിരുന്നു ഉയര്‍ത്തിയ മുഖ്യ വിഷയം. ഇത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ചെയ്യും.

പദ്ധതി

പദ്ധതി

2018 ഡിസംബറില്‍ ചെറുകിട കര്‍ഷകര്‍സ ഭൂരഹിത കര്‍ഷക തൊഴിലാളികല്‍ എന്നിവര്‍ക്ക് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമാക്കുന്ന തരത്തില്‍ കാലിയ പദ്ധതി പ്രഖ്യാപിച്ചിരുന്നു. വളരെ അപൂര്‍വ്വമായി മാത്രം സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന പട്‌നായിക് ജനുവരിയില്‍ ദേശീയ തലസ്ഥാനത്ത് കിസാന്‍ റാലി സംഘടിപ്പിച്ചു. സ്വാമി നാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുക, എംഎസ്പി വര്‍ധിപ്പിക്കുക, നെല്ല ക്വിന്റലിന് 1750 രൂപയില്‍ നിന്നും 1290 രൂപയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു റാലി.

Recommended Video

cmsvideo
Rajya Sabha Dy Chairman brings morning tea for protesting MPs in Parliament premises
വലിയ തിരിച്ചടി

വലിയ തിരിച്ചടി

പട്‌നായിക് സിഎഎയെ പിന്തുണച്ചതോ ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോ ഒഡിഷയിലെ വോട്ടര്‍മാരെ നേരിട്ട് ബാധിക്കുന്ന കാര്യമല്ലെന്ന ബോധ്യം പടാനായിക്കിനുണ്ട്. എന്നാല്‍ കാര്‍ഷിക ബില്ലിനെ പിന്തുണച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടാന് സാധ്യതയുണ്ട്. സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 21 ശതമാനത്തിലധികം കാര്‍ഷിക മേഖല സംഭാവന നല്‍കുന്ന 70 ശതമാനം ജനങ്ങള്‍ക്ക് പൂര്‍ണമായും അല്ലാതേയും തൊഴില്‍ നല്‍കുന്ന ഒരു സംസ്ഥാനത്ത് ബില്ലിനെ എതിര്‍ത്താല്‍ അത് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായിരിക്കും.

ധര്‍ണ അവസാനിപ്പിച്ച് പുറത്താക്കപ്പെട്ട 8 എംപിമാര്‍, പിന്തുണയുമായി നിരാഹാരം അനുഷ്ഠിച്ച് ശരദ് പവാർധര്‍ണ അവസാനിപ്പിച്ച് പുറത്താക്കപ്പെട്ട 8 എംപിമാര്‍, പിന്തുണയുമായി നിരാഹാരം അനുഷ്ഠിച്ച് ശരദ് പവാർ

ധര്‍ണ അവസാനിപ്പിച്ച് പുറത്താക്കപ്പെട്ട 8 എംപിമാര്‍, പിന്തുണയുമായി നിരാഹാരം അനുഷ്ഠിച്ച് ശരദ് പവാർധര്‍ണ അവസാനിപ്പിച്ച് പുറത്താക്കപ്പെട്ട 8 എംപിമാര്‍, പിന്തുണയുമായി നിരാഹാരം അനുഷ്ഠിച്ച് ശരദ് പവാർ

English summary
the BJD's move to opposed the Agriculture Bill in rajya sabha is a political tactic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X