അര്‍ണാബിന്റെ അറസ്റ്റ്; നടപടി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവെന്ന് ബിജെപി നേതാക്കള്‍
മുംബൈ: റിപ്പബ്ലിക് ടിവി സ്ഥാപന മേധാവി അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി കേന്ദ്ര നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി ,പ്രകാശ് ജവദേക്കര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരാണ് മാഹാരാഷ്ട്ര പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഒന്നൂകൂടി ജനാധിപത്യത്തിന് അപമാനമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. സംസ്ഥാനത്തിന്റെ അധികാരം ദുരുപയോഗം ചെയ്ത് അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി വ്യക്തിസ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിന്റെ നാലാം തൂണിനുമെതിരായുള്ള കടന്നുകയറ്റമാണെന്നും അമിത് ഷാ ആക്ഷേപിച്ചു. ഇത് അടിയന്തരാവസ്ഥാ കാലത്തെ ഓര്‍മിപ്പിക്കുന്നതരത്തിലുള്ള നടപടിയാണ്.ഈ സംഭവത്തെ ശകതമായി എതിര്‍ക്കേണ്ടതാണെന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമിത്ഷായുടെ പ്രതികരണം.
അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ടെയ്ത സംഭവത്തില്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിച്ചില്ലെങ്കില്‍ അത് ഫാസിസത്തിന് പിന്തുണ നല്‍കുന്നതിന് തുല്യമാകുമെന്നായിരുന്നു സംഭവത്തില്‍ കേന്ദ്ര മന്ത്രി സ്്മൃതി ഇറാനിയുടെ പ്രതികരണം. അറസ്റ്റിനെ ട്വിറ്ററിലൂടെ അപലപിച്ച ബി ജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ മഹാരാഷ്ടയില്‍ സമാന്തര അടിയരാവസ്ഥയാണ് നടക്കുന്നതെന്ന് ആക്ഷേപിച്ചു. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യപിച്ച ഇന്ദിരാ ഗാന്ധിക്ക് രാജ്യം മാപ്പ് നല്‍കില്ല, മാധ്യമ സ്വതന്ത്യത്തില്‍ കടന്നുകയറിയ രാജീവ് ഗാന്ധിക്ക് ഇന്ത്യ മാപ്പ് നല്‍കില്ല. ഇപ്പോഴിതാ രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും ചേര്‍ന്ന് സംസ്ഥാന അധികാരമുപയോഗിച്ച് സാമാന നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും ജെ പി നഡ്ഡ പറഞ്ഞു.
മഹാരാഷ്ട്രയില്‍ അര്‍ണാബ് സ്വാമിയെ അറസ്റ്റ് ചെയ്ത സംഭവം കഴിഞ്ഞു പോയ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്ന സംഭവമാണെന്ന് നേരത്തെ കേന്ദ്ര മന്ത്രി പ്രകാശ് ജവദേക്കര്‍ പ്രതികരിച്ചിരുന്നു. മാഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും പ്രകാശ് ജവദേക്കര്‍ പറഞ്ഞു.
53 വയസുകാരനായ ഇന്റീരിയല്‍ ഡിസൈനറിന്റെ ആത്മഹത്യയില്‍ അര്‍ണാബ് ഗോസ്വാമിക്ക് പങ്കുണ്ടെന്നാരോപിച്ചാണ് മുംബൈ പൊലീസ് അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 6മണിയെടെ അര്‍ണാബിന്റെ വീട്ടില്‍ ഉന്നത പൊലീസ് സംഘം എത്തി അര്‍ണാബിനെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. പൊലീസ് അര്‍ണാബിനെ വലിച്ചിഴച്ചതായും മര്‍ദ്ദിച്ചതായും റിപ്ബ്ലിക് ടിവി ആരോപിച്ചു.
2018ല്‍ ആത്മഹത്യ ചെയ്ത ആര്‍ക്കിടെക്കിന്റെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണാബിന്റെ പേര് പരാമര്‍ശിച്ചിരുന്നു,അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലില്‍ നിന്നും കിട്ടാനുള്ള പണം ലഭിക്കാത്തതിനാലാണ് ആത്മഹത്യയെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞത്. പൊലീസ് നേരത്തെ അന്വേഷണം അവസാനിപ്പിച്ച കേസില്‍ ആത്മഹത്യ ചെയ്ത മകള്‍ നല്കിയ പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്താന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായ അനില്‍ ദേശ്മുഖ് ഉത്തരവിടുകയായിരുന്നു.