Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടകളുടെ പാർട്ടിയാണ് ബിജെപി; ജഹാംഗീർപുർ കലാപത്തിൽ ബിജെപിക്കെതിരെ ആം ആദ്മി

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിലെ വർഗീയ സംഘർഷത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. ബിജെപി ഗുണ്ടകളെ ബഹുമാനിക്കുന്ന ഗുണ്ടകളുടെ പാർട്ടിയാണെന്നാണ് വിമർശനത്തിൽ ആപ്പ് ചൂണ്ടിക്കാണിക്കുന്നത്. റോഹിങ്ക്യൻ, ബംഗ്ലാദേശ് കുടിയേറ്റക്കാരെ നിയമവിരുദ്ധമായി താമസിക്കാൻ എഎപി സർക്കാർ സഹായിച്ചെന്നും. ഇതിന്റെ ഫലമാണ് ഏപ്രിൽ 16ൽ നടന്ന സംഘർഷമെന്നും ഡൽഹി ബിജെപി അധ്യക്ഷൻ ആദേശ് ഗുപ്ത കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ആം ആദ്മി രംഗത്ത് വന്നിരിക്കുന്നത്.

"സമീപകാല സംഭവങ്ങൾ നോക്കി കാണുമ്പോൾ. അക്രമത്തിന് പിന്നിൽ ബിജെപി തന്നെയാണെന്ന് വ്യക്തമാണ്. നശീകരണത്തിനും ഗുണ്ടായിസത്തിനും അറസ്റ്റ് ചെയ്ത 8 ഗുണ്ടകളെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്ത തന്നെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അത്തരം ഗുണ്ടകളെ നിങ്ങൾ ബഹുമാനിക്കുന്നു എന്ന സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകുന്നത്. നിങ്ങൾ എന്നും അക്രമത്തിന്റെ പക്ഷത്താണ്" എഎപി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കെജ്‌രിവാളിന്റെ വസതി ആക്രമിച്ച കേസിൽ കുറ്റാരോപിതരായവരെ ഗുപ്തയും മറ്റ് ബിജെപി നേതാക്കളും അഭിനന്ദിച്ച് നേരത്തെ രം ഗത്ത് വന്നിരുന്നു. ഇതിനുള്ള വിമർശനവും മറുപടിയിൽ ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

 aapandbjp

"ആം ആദ്മി പാർട്ടി നടത്തിയ ഹനുമാൻ ജനമോത്സവം ജനങ്ങൾ പൂർണ്ണഹൃദയത്തോടെ ആഘോഷിച്ചു. ഹൃദയസ്പർശിയായ സർവമത ബന്ധവും ആദരവും ഈ ഘോഷയാത്രയിൽ കാണപ്പെട്ടു. പക്ഷെ ബിജെപി ആയിരുന്നു ഇത്തരത്തിൽ ഒരു ഘോഷയാത്ര നടത്തിയിരുന്നത് എങ്കിൽ എന്തായിക്കും ഫലം. ബിജെപി ആഘോഷങ്ങൾ നടത്തുമ്പോൾ മാത്രമെന്താണ് സംഘർഷങ്ങളും കലാപങ്ങളും ഉണ്ടാകുന്നത്. അക്രമം സൃഷ്ടിക്കുന്നതിലും കലാപമുണ്ടാക്കുന്നതിലും മാത്രം ശ്രദ്ധിക്കുന്ന ഗുണ്ടകളുടെ പാർട്ടിയാണ് ബിജെപിയെന്ന് വ്യക്തമാണ്" പ്രസ്താവനയിൽ എഎപി കൂട്ടിച്ചേർത്തു.

അതേ സമയം ശനിയാഴ്ച ജഹാംഗീർപുരിയിൽ നടന്ന സംഘർഷത്തിൽ രണ്ട് സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ശോഭായാത്രയ്ക്കിടെ കല്ലേറുണ്ടായതാണ് അക്രമത്തിലേക്ക് വഴി തിരിച്ചത്. അക്രമത്തിൽ എട്ട് പോലീസുകാർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് 21 പേരെ ഡൽഹി പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു എസ്ഐക്ക് വെടിയേറ്റിട്ടുണ്ട്. ഇയാളുടെ ആരോഗ്യനിലയില്‍ കുഴപ്പമില്ല. അക്രമസംഭവങ്ങളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഘര്‍ഷം ഗൂഢാലോചനയുടെ ഭാഗമായി നടന്നതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. നിരവധി പേരെ ചോദ്യം ചെയ്യേണ്ടി വരും. ഡ്രോണുകളും, സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച് അക്രമികളെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+