കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പാഠമുള്‍ക്കൊണ്ട്‌ ബിജെപി

Google Oneindia Malayalam News

ന്യൂ ഡല്‍ഹി:ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ തിരഞ്ഞെടുപ്പ്‌ തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിരായിയിരിക്കുകയാണ്‌ കേന്ദ്രം ഭരിക്കുന്ന ബിജെപി. ബീഹാറിലെ നിലവില്‍ ഭരണത്തിലുള്ള ജെഡിയു-ബിജെപി സഖ്യത്തെ പരാജയപ്പെടുത്തി ആര്‍ജെ-ഡി കേണ്‍ഗ്രസ്‌ മാഹാസഖ്യം അധികാരത്തിലെത്തുമെന്നാണ്‌ മിക്ക എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും പറയുന്നത്‌. നിലവിലെ മുഖ്യമന്ത്രിയായ നിതീഷ്‌ കുമാറിനെ താഴെയിറക്കി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി തേജസ്വി യാദവ്‌ അധികാരത്തിലെത്തുമെന്നും എകിസിറ്റ്‌ പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

കോവിഡ്‌ മഹാമാരി രാജ്യത്തെ ബാധിച്ചതിനുശേഷം രാജ്യത്തു നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ്‌ ബീഹാറിലേത്‌. 15 വര്‍ഷം ബീഹാറില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായ നിതീഷ്‌ കുമാറിന്റെ ജനപ്രീതി വലിയ രീതിയില്‍ നഷ്ടപ്പെട്ടതും , ഭരണ വിരുദ്ധ വികാരവും എന്‍ഡിഎ സഖ്യത്തിന്‌ തിരിച്ചടിയായതായി വിലയിരുത്തപ്പെടുന്നു. കൂടാതെ കേന്ദ്രത്തിന്‌ കോവിഡ്‌ മഹാമാരിയെ വേണ്ടത്ര രീതിയില്‍ പ്രതിരോധിക്കാന്‍ സാധിക്കാത്തതും, ലോക്‌ഡൗണ്‍ സമയത്തെ അതിഥി തൊഴിലാളികളോടു കേന്ദ്രം കാണിച്ച അവഗണനയും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക്‌ തിരിച്ചടിയായി എന്നതാണ്‌ ബീഹാര്‍ തിരഞ്ഞെടുപ്പ്‌ ഫലം സൂചിപ്പിക്കുന്നത്‌. ബീഹാറിലടക്കം നിരവധി സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികള്‍ ലോകഡൗണ്‍ സമയത്ത്‌ ആയിരക്കണക്കിന്‌ മൈലുകള്‍ താണ്ടി വീടുകളിലേക്ക്‌ എത്തിച്ചേരുന്ന ഹൃദയം നുറുക്കുന്ന കാഴ്‌ച്ചക്ക്‌ രാജ്യം സാക്ഷിയായിരുന്നു.

modi

രാജ്യത്തെ ബാധിച്ച സാമ്പത്തികതകര്‍ച്ചയും, തൊഴിലില്ലായമയെയും അവഗണിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക്‌ ഇനി കഴിയില്ലെന്നാണ്‌ ബീഹാര്‍ തിരഞ്ഞെടുപ്പ്‌ തുറന്ന്‌ കാട്ടുന്നത്‌. പാക്കിസ്‌താനും ചൈനയുമായി നിലനില്‍ക്കുന്ന ദേശീയ പ്രശ്‌നങ്ങളും, പൗരത്വ ഭേദഗതി ബില്ലുമാണ്‌ ബീഹാറിലെ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങളില്‍ പ്രധാനമന്ത്രി നരനേദ്ര മോദി ഉയര്‍ത്തിക്കാട്ടിയത്‌. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ നാല്‌ വട്ടം ബീഹാറിലെത്തിയ നരേന്ദ്ര മോദി 16 തിരഞ്ഞെടുപ്പ്‌ റാലികളിലാണ്‌ പങ്കെടുത്തത്‌.ബീഹാറില്‍ എന്‍ഡിഎ സഖ്യം നേടുന്ന സീറ്റുകള്‍ നരേന്ദ്രമോദിയുടെ സ്വാധീനത്താലാകുമെന്നും, നിതീഷ്‌കുമാറിന്റെ സഖ്യം ഗുണം ചെയ്യില്ലെന്നുമാണ്‌ ബിജെപി വിലയിരുത്തുന്നത്‌.

Recommended Video

cmsvideo
According to Times Now Survey, RJD COngress alliance to grab power in BJP

പശ്ചിമ ബംഗാളിലും, അസാമിലും നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നേരിടാാനൊരുങ്ങുന്ന ബിജെപിക്ക്‌ ബീഹാറിലെ തിരഞ്ഞെടുപ്പ്‌ ഫലത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടാല്‍ മാത്രമേ വിജയം കൈവരിക്കാനാകൂ എന്ന്‌ വ്യക്തമാണ്‌. ബീഹാറില്‍ മുസ്ലീം യാദവ്‌ വോട്ടുകളുടെ ധ്രൂവികരണം മാത്രമല്ല സംസ്ഥാനത്തെ യുവാക്കളുടെ വോട്ടുകള്‍ കൂടുതലും ആര്‍ജെഡി-കോണ്‍ഗ്രസ്‌-സിപിഎം മഹാസഖ്യത്തിന്‌ അനുകൂലമായി എന്ന നിഗമനവും ബിജെപിയെ പുനര്‍ ചിന്തിക്കാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്‌.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്ന പശ്ചിമ ബംഗാളില്‍ സംസ്ഥാനത്തെ യുവാക്കളെ ബിജെപിയിലേക്ക്‌ അടിപ്പിക്കാനാകുമെന്നാണ്‌ നേതാക്കള്‍ കണക്കു കൂട്ടുന്നത്‌. പൗരത്വ ബില്ല്‌ ഉയര്‍ത്തിക്കാട്ടി ബംഗാളില്‍ വോട്ട്‌ നോടാനാകുമെന്നും ബിജെപി കണക്കു കൂട്ടുന്നു.ബംഗാളില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിക്കസേരയിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ മമ്‌താ ബാര്‍ജിക്കെതിരായി ഉയര്‍ന്നുവന്ന ജനവിരുദ്ധ വികാരവും തങ്ങള്‍ക്ക്‌ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്‌ ബിജെപി. കോവിഡ്‌ മഹാമാരിക്കു ശേഷം ജങ്ങള്‍ എങ്ങനെയാണ്‌ തങ്ങളുടെ വോട്ടുകള്‍ വിനിയോഗിക്കുക എന്നത്‌്‌ വരുന്നതിരഞ്ഞെടുപ്പുകളില്‍ വ്യക്താമാകും.

English summary
the BJP may accept the lesson from Bihar assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X