കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നര വര്‍ഷം മുമ്പ് കോവിഡ് ബാധിച്ച്‌ മരിച്ചു; മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍, ഹൃദയം നടുക്കുന്ന കാഴ്ച

Google Oneindia Malayalam News

ബംഗളൂരു: കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ബംഗളൂരുവിലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കിടക്കുകയാണ് രണ്ട് ശരീരങ്ങള്‍. കോവിഡ് ബാധിച്ച് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങളാണ് ബംഗളൂരുവിലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അഴുകുന്നത്.

രാജ്യത്ത് 6,990 പുതിയ കൊവിഡ് രോഗികൾ; ബൂസ്റ്റര്‍ ഡോസ് നയം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കുംരാജ്യത്ത് 6,990 പുതിയ കൊവിഡ് രോഗികൾ; ബൂസ്റ്റര്‍ ഡോസ് നയം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിച്ചേക്കും

ഒന്നരവര്‍ഷം മുമ്പാണ് ദുര്‍ഗ സുമിത്ര (40), മുനിരാജു (50) എന്നിവര്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ ജൂലൈ രണ്ടിന് മരിച്ചത്. ഇവരുടെ മരണ വാര്‍ത്ത വളരെ ഞെട്ടലോടെയാണ് കുടുംബാംഗങ്ങള്‍ കേട്ടത്. സ്‌റ്റേറ്റ് എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കേര്‍പ്പറേഷനില്‍ നിന്നും, ബംഗളൂരു രജാജി നഗര്‍ ആശുപത്രിയില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ദുര്‍ഗ സുമിത്രയും, മുനിരാജുവുമാണെന്ന് താരിച്ചറിഞ്ഞത്.

1

ആ സമയത്ത് ബംഗളൂരു നഗരത്തിലെങ്ങും കോവിഡ് ബാധ പടരുകയും ആശങ്കകളേറിയ നാളുകളായിരുന്നു. കൂടാതെ ആരോഗ്യ മേഖല ബുദ്ധമുട്ടുന്നഘട്ടവും. കേസുകളുടെ വര്‍ധനവും, അണുബാധയുടെ അപകടസാധ്യതകള്‍ എന്നിവകാരണം കുടുംബങ്ങള്‍ക്കൊന്നും വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യവുമുണ്ടായിരുന്നു. ബെംഗളൂരുവിലെ ബൃഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ആശുപത്രി കിടക്കയുടെ അവസ്ഥ നിരീക്ഷിക്കുകയും, ആവശ്യമുള്ള ആളുകള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ സ്വകാര്യ സൗകര്യങ്ങളിലെ കിടക്കകളുടെ ഒരു ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതര്‍ തങ്ങള്‍ക്ക് മരിച്ചവരുടെ മൃതദേഹം കൈമാറിയില്ലെന്നാണ് കുടുംബം പറഞ്ഞത്. അണുബാധയുടെ അപകട സാധ്യതകള്‍ കാരണം മൃതദേഹം അവര്‍ തന്നെ സംസ്‌കാരിച്ചു എന്നാണ് അറിയിച്ചതെന്നും കുടുംബം പറഞ്ഞു.

ഒമിക്രോണ്‍ വകഭേദം; യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് 15 രാജ്യങ്ങള്‍, രാജ്യങ്ങള്‍ഇവഒമിക്രോണ്‍ വകഭേദം; യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് 15 രാജ്യങ്ങള്‍, രാജ്യങ്ങള്‍ഇവ

2

പിന്നീട് ഒന്നരവര്‍ഷത്തിന് ശേഷമാണ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിച്ചിട്ടില്ലെന്നും അത് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ തന്നെ കിടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചതെന്നും കുടുംബം പറഞ്ഞു. ആശുപത്രിയധികൃതരുടെ അനാസ്ഥ കാരണം നിലവില്‍ വന്‍ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതങ്ങനെ സംഭവിച്ചുവെന്നറിയാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി കുടുംബത്തിന് വിട്ട് നല്‍കുന്നതിന് മുമ്പ് നിയമനടപടികള്‍ പൂര്‍ത്തായാക്കുമെന്നും അധികൃതര്‍ അറിയിച്ചു. മൃതദേഹം ആശുപത്രിയിലുണ്ടെന്ന് അറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ ആശുപത്രിയിലേക്കെത്തി.

3

ദുര്‍ഗക്ക് കോവിഡ് ബാധിച്ചിരുന്നുവെന്നും അവള്‍ക്ക് ഇഎസ്‌ഐ ആശുപത്രിയില്‍ കിടക്ക കണ്ടെത്തിയിരുന്നുവെന്നും മരിച്ച ദുര്‍ഗയുടെ സഹോദരി സുജാത പറഞ്ഞു. ദുര്‍ഗക്ക് കിടക്കകായി തീവ്രമായി തിരഞ്ഞുവെങ്കിലും എവിടെ നിന്നും കണ്ടെത്താനായില്ല. ഒടുവില്‍ ഇഎസ്‌ഐ ആശുപ്ത്രിയില്‍ ഒരെണ്ണം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപ്ത്രിയില്‍ നാല് ദിവസത്തെ ചികിത്സക്ക് ശേഷമാണ് ദുര്‍ഗ മരിച്ചതെന്ന് സുജാത പറഞ്ഞു. കോവിഡ് ബാധിച്ച് മരണപ്പെട്ടതിനാല്‍ ആശുപത്രി അധികൃതര്‍ തങ്ങള്‍ക്ക് മൃതദേഹം കൈമാറിയില്ല. അതിനാല്‍ തങ്ങള്‍ വീട്ടിലേക്ക്് മടങ്ങി.

ഇരിങ്ങാലക്കുടയില്‍ വിഷമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു; സാമ്പിളുകള്‍ ലാബിലേക്ക് അയക്കുംഇരിങ്ങാലക്കുടയില്‍ വിഷമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു; സാമ്പിളുകള്‍ ലാബിലേക്ക് അയക്കും

4

പിന്നീട് ബെംഗളൂരുവിലെ ബൃഹത് ബംഗളൂരു മഹാനഗര പാലികേ യില്‍ നിന്നും തങ്ങള്‍ക്ക് കോള്‍ വന്നിരുന്നു അവരുടെ മൃതദേഹം സംസ്‌കാരിച്ചുവെന്ന് പറഞ്ഞായിരുന്നു ആ കോള്‍. തുടര്‍ന്ന് 15 മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരു കോള്‍ വന്നത്. ദുര്‍ഗയുടെ മൃതദേഹം ഇപ്പോഴും ആശുപത്രിയിലുണ്ടെന്ന് പറഞ്ഞായിരുന്നു ആ കോള്‍ വന്നത്. അത് സത്യമാമോ, നുണയാണോ എന്നറിയാതെ തങ്ങള്‍ ഭയപ്പെട്ടുവെന്നും സുജാത പറഞ്ഞു.

5

മുനിരാജുവിന്റെ അവസ്ഥയും സമാനമായിരുന്നു. മുനിരാജു മരണപ്പെട്ടുവെന്ന് പറഞ്ഞ് കോള്‍ വന്നതായി അദ്ദേഹത്തിന്റെ മകന്‍ സതീശ് പറഞ്ഞു. തുടര്‍ന്ന് മൃതദേഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് സംസ്‌കരിച്ചു വെന്നാണ് ബിബിഎംപി അധികൃതര്‍ പറഞ്ഞതെന്ന് സതീശ് പറയുന്നു. പിന്നീട് മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ ചെവ്വപ്പോഴാണ് തങ്ങളോട് വിവരം പറഞ്ഞതെന്ന് സതീശ് പറഞ്ഞു. ആശുപത്രിയില്‍ നടന്ന വീഴ്ചയെ സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രിയോട് വിഷയം ഉന്നയിക്കണമെന്നാവശ്യപ്പെട്ട് രാജാജി നഗര്‍ ബിജെപി എംഎല്‍എ സുരേഷ് കുമാര്‍, കര്‍ണാടക തൊഴില്‍ മന്ത്രി രാജേഷ് ഹെബ്ബാറിന് കത്തയച്ചു.

എംപിമാര്‍ മാപ്പ് പറയണമെന്ന് സര്‍ക്കാര്‍; പറയില്ലെന്ന് പ്രതിപക്ഷം... ബിജെപിയുടെ തന്ത്രമെന്ന് വിമര്‍ശനംഎംപിമാര്‍ മാപ്പ് പറയണമെന്ന് സര്‍ക്കാര്‍; പറയില്ലെന്ന് പ്രതിപക്ഷം... ബിജെപിയുടെ തന്ത്രമെന്ന് വിമര്‍ശനം

6

സംഭവത്തില്‍ ബിബിഎംപിയുടെയും ഇഎസ്‌ഐ അധികാരികളുടേയും പങ്ക് വളരെ ഗുരുതരമാണെന്നും, ഇരുവര്‍ക്കുമെതിരെ ഇക്കര്യത്തില്‍ ഉന്നത തല അന്വേഷണത്തില്‍ ഉത്തരവിടണമെന്നും മനുഷ്യത്വ രഹതിമായ ഈ പ്രവര്‍ത്തിക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എംഎല്‍എ സ,ുരേഷ് കുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

English summary
The bodies of those who died a year and a half ago due to covid in Bangalore are still in the mortuary; Order for enquiry‌
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X