കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിച്ച മരിച്ച 62കാരന്റെ മൃതദേഹം ആംബുലന്‍സ് കാത്ത് റോഡില്‍ കിടന്നത് 3 മണിക്കൂര്‍, വന്‍വീഴ്ച

Google Oneindia Malayalam News

ബംഗളൂരു: കൊവിഡ് ബാധിച്ച് മരണപ്പെട്ട 64കാരന്റെ മൃതദേഹം നടുറോഡില്‍ ആംബുലന്‍സ് കാത്ത് കിടന്നത് മൂന്ന് മണിക്കൂറോളം. വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച് മരിച്ച സൗത്ത് ബംഗളൂരു സ്വദേശിയുടെ മൃതദേഹമാണ് അധികൃതരുടെ അനാസ്ഥ കാരണം മണിക്കൂറുകളോളം ആംബുുലന്‍സ് കാത്ത് റോഡില്‍ കിടന്നത്. പ്രദേശവാസികളില്‍ ആശങ്ക പടരാതിരിക്കാന്‍ വീടിനടുത്തവരെ ആംബുലന്‍സ് വരണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ റോഡിലേക്ക് നടക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. അതേസമയം, ആശയവിനിമയ സംവിധാനത്തിലുണ്ടായ പിഴവാണ് ആംബലന്‍സ് എത്തുന്നതിന്‍ വീഴ്ച വന്നതെന്ന് മുന്‍സിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി. വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

covid

ഒരാഴ്ചയ്ക്ക് മുമ്പ് 18 ഓളം ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് 52കാരന്‍ ആംബുലന്‍സില്‍ വച്ച് മരണപ്പെട്ടിരുന്നു. 52കാരന് ചികിത്സ നിഷേധിച്ച ആശുപത്രികള്‍ കാരമം കാണിക്കല്‍ നോട്ടീസ് ആരോഗ്യവകുപ്പ് അയച്ചിരുന്നു. എന്തുകൊണ്ടാണ് രോഗിക്ക് ചികിത്സ നല്‍കാതിരുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സംസ്ഥാനത്തെ 73ഓളം സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകളും കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Recommended Video

cmsvideo
Corona Vaccine on Aug 15 | Oneindia Malayalam

അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് ഇന്നും ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 22771 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. 24 മണിക്കൂറിനിടെ 442 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4.48 ലക്ഷമായി. ഇതുവരെ 18665 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. കര്‍ണാടകയില്‍ ഇതുവരെ 19710 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 10612 പേര്‍ ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയില്‍ തുടരുകയാണ്. 8805 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 21 പേര്‍ക്ക് ജീവന്‍ നഷ്ടമായതോടെ ആകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 293 ആയി.

English summary
The body of a 62-year-old man who died of covid has been lying on the road for 3 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X