Get Updates
Get notified of breaking news, exclusive insights, and must-see stories!

വരനെ കണ്ടതും വധുവിന്റെ ബോധംപോയി ആശുപത്രിയിലായി; കാര്യം അറിഞ്ഞപ്പോൾ വിവാഹം മുടങ്ങി

വിവാഹ ചടങ്ങുകൾക്കിടെയാണ് വധു ഞെട്ടിപ്പിക്കുന്ന ആ സംഭവം അറിഞ്ഞത്, തുടർന്ന് മണ്ഡപത്തിൽ തളർന്നുവീണു.

viral

കല്യാണ ദിവസം നടക്കുന്ന ഓരോ സംഭവങ്ങൾ കേൾക്കുമ്പോൾ ഇങ്ങനൊക്കെ സംഭവിക്കുമോ എന്ന് നമുക്ക് തന്നെ അത്ഭുതം തോന്നാറുണ്ട്. അത്തരത്തിലുള്ള ഓരോ സംഭവങ്ങളാണ് പുറത്തുവരാറുള്ളത്. ഇപ്പോൾ അതുപോലൊരു അമ്പരിപ്പിക്കുന്ന കാര്യമാണ് പുറത്തുവന്നിരിക്കുന്നത്. അവസാന നിമിഷം കല്യാണം വരെ മുടങ്ങിപ്പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ കല്യാണ ദിവസം കല്യാണ വേദിയിൽ വെച്ച് വരനെ കണ്ട വധു ബോധംകെട്ടുവീണ വധുവിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽഡ വ്യാപകമായി പ്രചരിക്കുന്നത്. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ധാരാളം സംശയങ്ങൾ വന്നുകാണും അല്ലേ... എല്ലാത്തിനും ഉത്തരം അറിയാം.. സംഭവത്തെക്കുറിച്ച് വിശദമായി തന്നെ വായിക്കാം.

വരനെ കണ്ട വധുവിന്റെ ബോധം പോയി...

വരനെ കണ്ട വധുവിന്റെ ബോധം പോയി...

വരന് മണ്ഡപത്തിൽ ശരിക്കും ഇരിക്കാൻ പറ്റാതായതോടെയാണ് സംഭവം സംഭവം വലിയ പ്രശ്നത്തിലേക്ക് എത്തിയത്. വൈകല്യം മൂലം വരന് മണ്ഡപത്തിൽ ശരിയായി ഇരിക്കാൻ കഴിയാത്തതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നുള്ള ഒരു വധു തന്റെ വിവാഹം നിർത്തിവച്ചതയാണ് ഹിന്ദുസ്ഥാൻ ലൈവ് റിപ്പോർട്ട് പറയുന്നത്. വരന് ഇത്തരത്തിൽ വാൈകല്യം ഉള്ള കാര്യം വരന്റെ വീട്ടുകാർ മറച്ചു വെച്ചിരുന്നു എന്നാണ് വധുവിന്റെ ബന്ധുക്കൾ പറയുന്നത്...

 ആ വിവരം അറിഞ്ഞത് വിവാഹ വേദിയിൽ നിന്ന്...

ആ വിവരം അറിഞ്ഞത് വിവാഹ വേദിയിൽ നിന്ന്...

വിവാഹ ചടങ്ങുകൾക്കിടെയാണ് വധു ഞെട്ടിപ്പിക്കുന്ന ആ സംഭവം അറിഞ്ഞത്, തുടർന്ന് മണ്ഡപത്തിൽ തളർന്നുവീണു. പിന്നീട് വധുവിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ബോധം വീണ്ടെടുത്ത യുവതി ഇയാളുമായി തന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് വരനെ വിവാഹം കഴിക്കാൻ അവർ വിസമ്മതിച്ചു. വിവാഹത്തിന് സമ്മതം മൂളാൻ ഇരുവീട്ടുകാരും വധുവിനെ പ്രേരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വധു വഴങ്ങിയില്ല..

അറിഞ്ഞിരുന്നെങ്കിൽ കല്യാണത്തിന് സമ്മതിക്കിലായിരുന്നുവെന്ന്...

അറിഞ്ഞിരുന്നെങ്കിൽ കല്യാണത്തിന് സമ്മതിക്കിലായിരുന്നുവെന്ന്...

വരന് ശാരീരിക വൈകല്യമുണ്ടെന്ന് വിവാഹ ദിവസം വരെ തങ്ങൾ അറിഞ്ഞിരുന്നില്ലെന്നാണ് വധുവിന്റെ വീട്ടുകാരുടെ വാദം. മധ്യസ്ഥനും വരന്റെ വീട്ടുകാരും അവന്റെ വൈകല്യം മറച്ചുവെച്ചതായി വധുവിന്റെ അമ്മയും സഹോദരിയും അവകാശപ്പെട്ടു.

വരന്റെ വൈകല്യത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നുവെന്നും അവർ പറഞ്ഞു.

കേസ്....

കേസ്....

എന്നാൽ വധു വിസമ്മതിച്ചത് ഇരു വീട്ടുകാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. വരന്റെ വീട്ടുകാർ വഞ്ചിച്ചെന്ന് വധുവിന്റെ പിതാവ് ആരോപിക്കുമ്പോൾ, വധുവിന്റെ വീട്ടുകാർ എല്ലാം കണ്ടു വിവാഹം ഉറപ്പിച്ചെങ്കിലും ഇപ്പോൾ അവർ അത് നിരസിക്കുകയാണെന്ന് വരന്റെ പിതാവ് പറഞ്ഞു. വധുവിന്റെ വീട്ടുകാരോട് അവർ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹത്തിന് ഒരു ലക്ഷം രൂപ പോലും നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ ഇരുവീട്ടുകാരും പൊലീസ് സ്റ്റേഷനിലെത്തി പരസ്പര ധാരണയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+