Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരിയുടെ മകളുടെ വിവാഹത്തിന് കെട്ടുകണക്കിന് നോട്ടുമായി അമ്മാവന്മാർ;വധുവിന് 3 കോടി രൂപയുടെ സമ്മാനം

ഇനി പറയാൻ പോകുന്നത് വിവാഹ സമ്മാനമായി വൻതുക കിട്ടിയ വധുവിനെക്കുറിച്ചാണ്. മൂന്ന് അമ്മാവന്മാർ കൂടി ഇവരുടെ മരുമകൾക്ക് കൊടുത്ത വിവാഹസമ്മാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ.

marriage13311

ഒരു വ്യക്തിയെ സംബന്ധിച്ചും വീട്ടുകാരെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ആഘോഷമാണ് വിവാഹം. കല്യാണം ഉറപ്പിക്കുന്നതോടെ പിന്നെ ആഘോഷമാണ്. ആഘോഷം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് സമ്മാനങ്ങൾ. വധുവിനും വരനും ധാരാളം സമ്മാനം ലഭിക്കുകയും ചെയ്യും.

ഇനി പറയാൻ പോകുന്നത് വിവാഹ സമ്മാനമായി വൻതുക കിട്ടിയ വധുവിനെക്കുറിച്ചാണ്. മൂന്ന് അമ്മാവന്മാർ കൂടി ഇവരുടെ മരുമകൾക്ക് കൊടുത്ത വിവാഹസമ്മാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ. മൂന്ന് കോടി രൂപയ്ക്കടുത്ത് വരും വധുവിന് ലഭിച്ച സമ്മാനം.

രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ ആണ് ഈ സംഭവം. വധുവിന്റെ മുത്തച്ഛനും അമ്മാവന്മാരും 80 ലക്ഷം രൂപയും ആഭരണങ്ങളും സ്ഥലം വധുവിന് നൽകികൊണ്ടുള്ള പത്രങ്ങളും കൊണ്ടുവന്നുപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവരും ആശ്ചര്യപ്പെട്ടു.

സംഭവത്തിന്റെ വീഡിയോ വൈറൽ ആണ്. വധുവിന്റെയോ വരന്റെയോ മാതാവ് തന്റെ മരുമകൾക്കോ ​​മരുമകനോ വേണ്ടിയുള്ള സമ്മാനങ്ങൾ നൽകുന്ന ഒരു പരമ്പരാഗത ആചാരത്തിന്റെ ഭാ​ഗമായാണ് ഇത്. എന്നാലും ഇത്രയധികം സമ്മാനം ആരു കരുതിയതേയില്ല.

ഘോവാരി ദേവിയുടെയും ഭൻവർലാൽ പൊട്ടാലിയയുടെയും മകളായ അനുഷ്‌ക ബുധനാഴ്ച വിവാഹിതരായി. ബുർദി ഗ്രാമവാസിയായ വധുവിന്റെ മുത്തച്ഛൻ ഭൻവർലാൽ ഗാർവയും മൂന്ന് മക്കളായ ഹരേന്ദ്ര, രാമേശ്വർ, രാജേന്ദ്ര എന്നിവരും ചേർന്ന് സമ്മാനങ്ങൾ നൽകി. ഘേവാരി ദേവിയും കുടുംബവും ഇവർ തങ്ങളുടെ മകൾക്ക് വേണ്ടി കൊണ്ടുവന്ന സമ്മാനം കണ്ട് സന്തോഷം കൊണ്ട് കണ്ണീർ‌പൊഴിച്ചു. ഇവരുടെ , കുടുംബത്തിലെ ഏക മകളാണ് ഘേവാരിയെന്നും അവളുടെ ഭാഗ്യം കൊണ്ടാണ് തന്റെ മൂന്ന് ആൺമക്കൾക്കും ഇത്രയും സമ്പത്ത് ലഭിച്ചതെന്നും ഭൻവർലാൽ പറഞ്ഞു.

വിരവധിപേരാണ് ഫോട്ടോയ്ക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്. ഇതുപോലെ അമ്മാവന്മാരെ ലഭിച്ച ആ പെൺകുട്ടി എന്ത് ഭാ​ഗ്യവതിയാണെന്നാണ് കമന്റുകൾ. വധുവിനെക്കാൾ ഭാ​ഗ്യവതി അവളുടെ മതാവാണെന്നും ചിലർ പറയുന്നു. ഇങ്ങനെയഉള്ള മൂന്ന് സഹോദരന്മാരെ കിട്ടിയില്ലേ...

Hair Care: തിളങ്ങും, തിങ്ങിത്തിങ്ങി വളരും.. ചെയ്യേണ്ടത് ഇക്കാര്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+