കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെലവ് 263 കോടി, ബീഹാറില്‍ ഉദ്ഘാടനം കഴിഞ്ഞ പാലത്തിന്റെ അപ്രോച്ച് റോഡ് 29 ദിവസത്തിന് ശേഷം തകര്‍ന്നു

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ 263 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് 29 ദിവസത്തിന് ശേഷം തകര്‍ന്നുവീണു. ബീഹാറിലെ ഗോപാൽഗഞ്ചിനെ ഈസ്റ്റ് ചമ്പാരനുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡാണ് ബുധനാഴ്ചയോടെ തകര്‍ന്നത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

പാലം തകര്‍ന്നു എന്ന രീതിയില്‍ ആണ് ചിത്രം സഹിതം വാര്‍ത്ത പ്രചരിച്ചിരുന്നത്. യഥാർത്ഥത്തിൽ അപ്രോച്ച് റോഡിനെ പാലവുമായി ബന്ധിപ്പിക്കുന്ന കലുങ്ക് ആണ് തകര്‍ന്ന് വീണത്. ഇതിന്റെ ചിത്രങ്ങളാണ് തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിപ്പിക്കപ്പെട്ടത്.

1.4 കിലോമീറ്റര്‍

1.4 കിലോമീറ്റര്‍

264 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ഈ പാലം 1.4 കിലോ മീറ്റര്‍ ദൂരമാണുള്ളത്. ഗന്ധക് നദിയുടെ കുറുകെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 2012 ഏപ്രിലില്‍ നിര്‍മ്മാണം ആരംഭിച്ച പാലം പൂര്‍ത്തിയാക്കിയത് 8 വര്‍ഷം എടുത്താണ്. ബീഹാര്‍ രാജ്യ പുല്‍ നിര്‍മ്മാണ്‍ നിഗമാണ് പാലം നിര്‍മ്മിച്ചത്.

കാരണം

കാരണം

നദിയിലെ ജലനിരപ്പ് വര്‍ദ്ധിച്ചപ്പോള്‍ പാലവുമായി റോഡിനെ ബന്ധിപ്പിക്കുന്ന കല്ലുകള്‍ക്ക് സമ്മര്‍ദ്ദം ടേരിടാന്‍ കഴിയാതെ വന്നതാണ് കലുങ്ക് തകരാന്‍ പ്രധാന കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ ഗോപാല്‍ഗഞ്ചിനും ഈസ്റ്റ് ചമ്പാരനുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചിരിക്കുന്നത്.

പ്രതിപക്ഷം

പ്രതിപക്ഷം

ഇതോടെ സര്‍ക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. പാലം നിര്‍മ്മാണത്തില്‍ ബീഹാര്‍ സര്‍ക്കാര്‍ അഴിമതി നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി നിതീഷ് കുമാറിനെ കുറ്റപ്പെടുത്തി. നിതീഷ് ജിയുടെ അഴിമതി ആരെങ്കിലും കണക്കാക്കുന്നുവെങ്കില്‍, 263 കോടി എന്ന തൂക വെറും ഒരു കാഴ്ചയ്ക്ക് മാത്രമാണെന്നാണ് തേജസ്വി യാദവ് പറയുന്നത്.

Recommended Video

cmsvideo
Sivasankar's revelation about Pinarayi Vijayan | Oneindia Malayalam
പരിഹാസം

പരിഹാസം

സംഭവത്തിന് പിന്നാലെ പരിഹാസവുമായി ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ രംഗത്തെത്തി. സംഭവത്തില്‍ എലികളെ പ്രതികളാക്കാന്‍ സാധിക്കില്ലെന്നായിരുന്നു മദന്‍ മോഹന്റെ പരിഹാസം. ഇതിന് മുമ്പ് അണക്കെട്ട് തകര്‍ന്ന് പ്രളയം ഉണ്ടായപ്പോള്‍ എലികള്‍ മാളം ഉണ്ടാക്കിയതാണെന്നായിരുന്നു കാരണം പറഞ്ഞത്. അന്നത്തെ മന്ത്രിയുടെ പ്രതികരണം ഓര്‍മ്മിപ്പിച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരിഹാസം.

അന്വേഷണം

അന്വേഷണം

അതേസമയം, അപ്രോച്ച് റോഡിനെ പാലവുമായി ബന്ധിപ്പിക്കുന്ന കലുങ്ക് തകര്‍ന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി നന്ദകിശോര്‍ യാദവ് അറിയിച്ചു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ആരംഭിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

 സന്ദീപിന്റെ ബാഗിൽ വിദേശ കറൻസിയും സർട്ടിഫിക്കറ്റും: ഇടപാടുകാരുടെ വിവരങ്ങളും ലഭിച്ചു? സന്ദീപിന്റെ ബാഗിൽ വിദേശ കറൻസിയും സർട്ടിഫിക്കറ്റും: ഇടപാടുകാരുടെ വിവരങ്ങളും ലഭിച്ചു?

'കുറ്റവാളികളുടെ ഒരു താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി; പിണറായി രാജിവെച്ച് അന്വേഷണം നേരിടണം''കുറ്റവാളികളുടെ ഒരു താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി; പിണറായി രാജിവെച്ച് അന്വേഷണം നേരിടണം'

33 കിലോ സ്വർണം വാങ്ങിയത് മലപ്പുറം സ്വദേശി! തിരുവനന്തപുരം വിട്ട് മലബാറിലേത്തുന്ന സ്വർണക്കടത്ത് കേസ്33 കിലോ സ്വർണം വാങ്ങിയത് മലപ്പുറം സ്വദേശി! തിരുവനന്തപുരം വിട്ട് മലബാറിലേത്തുന്ന സ്വർണക്കടത്ത് കേസ്

English summary
The bridge, built at a cost of Rs 263 crore, collapsed 29 days after its inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X