കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ഘാടനത്തിനിരിക്കെ ബീഹാറില്‍ പാലം തകര്‍ന്നു; നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 1.42 കോടിയില്‍

Google Oneindia Malayalam News

പട്‌ന: ഉദ്ഘാടനം നടക്കാനിരിക്കെ ബീഹാറില്‍ പാലം തകര്‍ന്നു. കിഷന്‍ഗഞ്ച് ജില്ലയിലെ ദിഗാല്‍ബംഗ് ബ്ലോക്കിലാണ് സംഭവം. കാലങ്ങളായി ബ്ലോക്കിലെ നിരവധി പേരുടെ കാത്തിരിപ്പിന് ശേഷമായിരുന്ന പാലം പണി പൂര്‍ത്തിയായത്. സംഭവത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പാലം തകര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

രാഹുലിന്റെ മാറ്റം ദക്ഷിണേന്ത്യയില്‍,, 2 സംസ്ഥാനം, ഗാര്‍ഗെയ്ക്ക് റോള്‍, വെല്ലുവിളി!!രാഹുലിന്റെ മാറ്റം ദക്ഷിണേന്ത്യയില്‍,, 2 സംസ്ഥാനം, ഗാര്‍ഗെയ്ക്ക് റോള്‍, വെല്ലുവിളി!!

bihar bridge

1.42 കോടി രൂപ ചെലവഴിച്ചാണ് പാലം പണി പൂര്‍ത്തിയാക്കിയത്. 2019 ജൂണ്‍ മാസം അവസാനമായിരുന്നു പാലം പണി തുടങ്ങിയത്. ഒരു വര്‍ഷം കൊണ്ടായിരുന്നു പാലം പണി പൂര്‍ത്തിയാക്കിയത്. നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് പണിതത് കൊണ്ടാണ് പാലം തകര്‍ന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

ഉദ്ഘാടനം നടത്താനിരിക്കെയാണ് പാലം തകര്‍ന്നത്. ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഉദ്ഘാടനം നടത്താനാണ് തീരുമാനം.

എന്നാല്‍ നിലവാരമില്ലാത്ത നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചതാണെന്ന് വാദം കോണ്‍ട്രോക്ടര്‍ തള്ളി കളഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്, 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 12 കൊവിഡ് മരണം കൂടി!സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്, 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 12 കൊവിഡ് മരണം കൂടി!

സ്വകാര്യ റെയില്‍വേ: ടിക്കറ്റ് നിരക്ക് കമ്പനികള്‍ക്ക് തീരുമാനിക്കാം; നടപടികളുമായി കേന്ദ്രസര്‍ക്കാര്‍സ്വകാര്യ റെയില്‍വേ: ടിക്കറ്റ് നിരക്ക് കമ്പനികള്‍ക്ക് തീരുമാനിക്കാം; നടപടികളുമായി കേന്ദ്രസര്‍ക്കാര്‍

English summary
The bridge collapsed in Bihar Dighalbank block of Kishanganj district before inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X