വിജയ് മല്യ, നീരവ് മോദി എന്നിവരെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
ഡൽഹി; ബ്രിട്ടണിൽ അഭയം പ്രാപിച്ചിരിക്കുന്ന സാമ്പത്തിക പിടികിട്ടാപ്പുള്ളികളായ വിജയ് മല്യ, നീവര് മോദി എന്നിവരുടെ വിഷയത്തിൽ നയം വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇവരെ ഇന്ത്യക്ക് കൈമാറാൻ തന്റെ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും. എന്നാൽ നിയമപരമായ സാങ്കേതികതകൾ ഈ ദൗത്യം വളരെ ബുദ്ധിമുട്ട് ഉള്ളതാക്കുകയാണെന്നും ജോൺസൺ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ മറുപടി നൽവേയാണ് ജോൺസൺ ഇക്കാര്യം വിശദീകരിച്ചത്.
അവർ കുറ്റം ചെയ്തത് ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ അവരെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് യുകെ സർക്കാർ ആഗ്രഹിക്കുന്നത്. ബ്രിട്ടീഷ് നിയമസംവിധാനം ഉപയോഗിച്ച് ഇവരെ രക്ഷപ്പെടുത്താൻ ആഗ്രഹിക്കുന്ന ആളുകളെ താൻ സ്വാഗതം ചെയ്യുന്നില്ലെന്നും ജോൺസൺ പറഞ്ഞു. "നിങ്ങൾ പരാമർശിച്ച രണ്ട് വ്യക്തികളെ കൈമാറാൻ നിയമപരമായ ഒരുപാട് സാങ്കേതികതകളുണ്ട്. എന്നാൽ അവരെ ഇന്ത്യക്ക് കൈമാറാൻ യുകെ സർക്കാർ ഇതിനോടകം തന്നെ ഉത്തരവ് ഇട്ടിട്ടുണ്ട്." ബോറിസ് ജോൺസൺ പറഞ്ഞു.

"ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് വരുന്ന കഴിവും മിടുക്കും ഉള്ള ആളുകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ നിയമം ഒഴിവാക്കാൻ നമ്മുടെ നിയമസംവിധാനം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരെ ഞങ്ങൾ സ്വീകരിക്കില്ല." ജോൺസൺ കൂട്ടിച്ചേർത്തു. അതേ സമയം ബാധ്യത ഉണ്ടാക്കി പലായനം ചെയ്തവരുടെ വിഷയം ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുൻ ഗണനാ വിഭാ ഗത്തിൽ പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിംഗ്ല പറഞ്ഞു. പ്രതികൾ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ നേരിടാൻ തിരിച്ചുവരണം എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. യുകെ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള പ്രത്യേക പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ശ്രിംഗ്ല.
ഇന്ത്യ ഉന്നയിച്ച കാര്യങ്ങൾ പ്രധാനമന്ത്രി ജോൺസന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും. ഇക്കാര്യത്തിൽ ഇന്ത്യൻ ആശങ്കകളോട് താൻ വളരെ സെൻസിറ്റീവ് ആണെന്നും തനിക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞതായി ശ്രിംഗ്ല കൂട്ടിച്ചേർത്തു. അതേ സമയം വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നീ സാമ്പത്തിക കുറ്റവാളികൾ വൻ ബാധ്യതയാണ് പൊതുമേഖല ബാങ്കുകൾക്ക് ഉണ്ടാക്കിയത്. സർക്കാർ പാർലമെന്റിനെ അറിയിച്ച കണക്കനുസരിച്ച് ഈ മൂന്ന് കുറ്റവാളികൾ മാത്രം പൊതുമേഖല ബാങ്കുകൾക്ക് ഉണ്ടാക്കിയ നഷ്ടം മൊത്തം 22,585.83 കോടി രൂപയാണ്.
Recommended Video
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications