കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ട്‌ പ്രളയം; പ്രളയത്തിന്‌ കാരണമായത്‌ മണ്ണിടിച്ചിലെന്ന്‌ ശാസ്ത്രജ്ഞര്‍

Google Oneindia Malayalam News

ചമോലി:ഉത്തരാഖണ്ടിലെ ചമോലിയിലുണ്ടായ പ്രളയ ദുരന്തത്തിന്‌ കാരണം മണ്ണിടിച്ചിലാകാമെന്ന്‌ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ ജിയോളജിസ്‌റ്റുകളുടെ അനുമാനം. ദുരന്തത്തിന്റെ സാറ്റ്‌ ലൈറ്റ്‌ ചിത്രങ്ങള്‍ വെച്ച്‌ നടത്തിയ പഠനത്തിലാണ്‌ ഇത്തരമൊരു അനുമാനത്തില്‍ ശാസത്രജ്ഞര്‍ എത്തിയത്‌. എല്ലാവരും വിശ്വസിക്കുന്നതുപോലെ മഞ്ഞ്‌ മൂടിയ തടകം അണപൊട്ടി ഒഴികിയതല്ല ദുരന്തത്തിനു കാരണമെന്നും ശാസത്രജ്ഞര്‍ വ്യക്തമാക്കി.

മഞ്ഞിടിച്ചിലുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ പ്രഗല്‍ഭനായ ഡോ. ഡാന്‍ ഷുഗറണ്‌ ആദ്യമായി ഇത്തരമൊരു നിഗമനത്തിലെത്തിത്‌. ദുരന്തത്തിനു മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളും സാറ്റ്‌ലൈറ്റ്‌ ചിത്രത്തിലുള്ള മണ്ണിന്റെ സാന്നിധ്യം എന്നിവ പരിശോധിച്ചാണ്‌ ഡാന്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്‌.

chamoli

തണുത്തുറഞ്ഞ തടാകം അണക്കെട്ട്‌ പൊട്ടിയാണ്‌ അപകടമുണ്ടായതെന്നായിരുന്നു പ്രഥമിക നിഗമനം. പ്രകൃതിദത്തമായ തടാകം തണുത്തറഞ്ഞ്‌ പിന്നീട്‌ അണക്കെട്ട്‌ പോട്ടി വെള്ളപ്പൊക്കത്തിന്‌ കാരണമാകാറുണ്ട്‌. എന്നാല്‍ ചമോലിയില്‍ സംഭവിച്ചത്‌ മലയിടിച്ചില്‍ കാരണം ഉണ്ടായ പ്രളയമാണെന്ന്‌ ശാസ്‌ത്രജ്ഞര്‍ വിലയിരുത്തുന്നു. സാറ്റ്‌ലൈറ്റ ചിത്രങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ പ്രളയത്തിന്‌ മുന്‍പ്‌ അത്തരമൊരു തടാകം അണപൊട്ടിയതായുള്ള യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും ശ്‌ാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 കടന്നു. നിലവില്‍ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉത്തരാഖണ്ട്‌ മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ്‌ റാവത്ത്‌ അറിയിച്ചു. 203 പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഥാലത്തെ ഒരു തുരങ്കത്തില്‍ 35 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്‌. ഇവരെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ഐടിബിപിയും ദുരന്തപ്രതികരണ സേനയും സൈന്യവും അടക്കമുള്ളവര്‍.

ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്- രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ

പ്രളയത്തില്‍ തപോവന്‍ ഡാമിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. അവിടെ നിന്നുള്ള അവശിഷ്ടങ്ങള്‍ നീക്കുകയാണ്‌ ദുരന്ദപ്രതികരണ സേന. ധൗളിഗംഗ നദിയിലേക്ക്‌ മഞ്ഞുമലയിടിഞ്ഞ്‌ വീണുണ്ടായ ദുരന്തത്തില്‍ അളക നന്ദ, ധൗളിഗംഗ നദികള്‍ കരകവിഞ്ഞ്‌ ഒഴുകുകയാണ്‌. മഞ്ഞ്‌ മല ഇടിയാന്‍ ഇനിയും സാധ്യതയുണ്ടോ എന്നറിയാന്‍ വ്യോമ സേനയുടെ പ്രത്യേക ഹെലികോപ്‌റ്ററുകള്‍ സ്ഥലത്ത്‌ ആകോശ നിരീക്ഷണം നടത്തുന്നുണ്ട്‌.

Recommended Video

cmsvideo
Uttarakhand rescue operation going on

English summary
the cause of Uttarakhand flood is land slide not glacial outburst says scientist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X