Get Updates
Get notified of breaking news, exclusive insights, and must-see stories!

മെയ്,ജൂൺ മാസങ്ങൾ സൗജന്യ റേഷൻ വിതരണം ചെയ്യുമെന്ന് കേന്ദ്രം.. നൽകുക 5 കിലോ വീതം

ദില്ലി; കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷ്യധാന്യം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.അടുത്ത രണ്ട് മാസത്തേക്ക് ഒരാൾക്ക് 5 കിലോ വീതമാണ് നൽകുക.പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് ഭക്ഷ്യധാന്യ വിതരണം.

80 കോടി പേർക്ക് ഇതുവഴി പ്രയോജനം കിട്ടുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ഇതിനായി 26,000 കോടി ചെലവഴിക്കും.രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം നടത്തിയത്.

he Center will distribute free rations in May and June

അതേസമയം കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. മരുന്നുകളും ഓക്സിജനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കാനും പരസ്പരം ഏകോപിപ്പിക്കാനും പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു. ഓക്സിജന്റെയും മരുന്നുകളുടെയും പൂഴ്ത്തിവയ്പ്പും, കരിഞ്ചന്തയും തടയണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

.വിവിധ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ഉന്നതതല ഏകോപന സമിതി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.
വിഭവങ്ങൾ നവീകരിക്കുന്നതിനൊപ്പം പരിശോധനയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആളുകൾക്ക് സൗകര്യങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി വിപുലമായ പരിശോധന നടത്തണമെന്നും മോദി യോഗത്തിൽ പറഞ്ഞു.

ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+