പോലീസ് നവീകരണ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം; അഞ്ച് വർഷത്തേക്ക് 26,275 കോടി രൂപ
പോലീസ് നവീകരണ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം; അഞ്ച് വർഷത്തേക്ക് 26,275 കോടി രൂപ
ഡൽഹി: പോലീസ് നവീകരണ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തേക്ക് 26,275 കോടി രൂപയാണ് കേന്ദ്രം അംഗീകരിച്ചത്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസ് സേനകളുടെ നവീകരണത്തിനും മെച്ചപ്പെടുത്തലിനും തുക ഉപയോഗിക്കും.
2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ പോലീസ് സേനയുടെ നവീകരണ പദ്ധതിക്ക് അംഗീകാരം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കേന്ദ്ര ധന വിനിയോഗമുള്ള എല്ലാ പ്രസക്തമായ പദ്ധതികളും ഈ അനുവദിച്ച തുകയിൽ ഉൾപ്പെടുന്നു.

അതേസമയം, ആഭ്യന്തര സുരക്ഷ, ക്രമ സമാധാനം, പോലീസ് ആധുനിക സാങ്കേതിക വിദ്യ സ്വീകരിക്കൽ, മയക്ക് മരുന്ന് നിയന്ത്രണത്തിനായി സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും സഹായിക്കൽ, രാജ്യത്ത് ശക്തമായ ഫോറൻസിക് സജ്ജീകരണം വികസിപ്പിച്ചു കൊണ്ട് ക്രിമിനൽ നീതി ന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തൽ എന്നിവയാണ് എം പി എഫ് സ്കീമിന് കീഴിൽ വരുന്നത്. സംസ്ഥാന പോലീസ് സേനകളുടെ നവീകരണത്തിന് 4,846 കോടി രൂപ വീതം നൽകുമെന്നും കേന്ദ്രം അറിയിച്ചു.
വിഭവങ്ങളുടെ നവീകരണത്തിലൂടെ ശാസ്ത്രീയവും സമയ ബന്ധിതവുമായ അന്വേഷണം, സ്വതന്ത്രവും ഉയർന്ന നിലവാരമുള്ള ഫോറൻസിക് സയൻസ് സൗകര്യങ്ങൾ എന്നിവയാണ് പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത. ഫോറൻസിക് കപ്പാസിറ്റികളുടെ നവീകരണത്തിന് വേണ്ടി കേന്ദ്രത്തിന്റെ പദ്ധതി പ്രകാരം 2,080.50 കോടി രൂപ സർക്കാർ അംഗീകരിച്ചു.
ജമ്മു & കശ്മീരിലെ കേന്ദ്ര ഭരണ പ്രദേശങ്ങൾ, കലാപ ബാധിത വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങൾ എന്നിവയ്ക്കായി 18,839 കോടി രൂപ അനുവദിച്ചു. സുരക്ഷാ സംബന്ധമായ ചെലവുകൾക്കായാണ് തുക. അതേസമം, എൽ ഡബ്ല്യു ഇ യെ ചെറുക്കുന്നതിനുള്ള 'നാഷണൽ പോളിസി ആൻഡ് ആക്ഷൻ പ്ലാൻ' നടപ്പാക്കിയതിന് ശേഷം എൽ ഡബ്ല്യു ഇ ബാധിത പ്രദേശങ്ങളിൽ അക്രമ സംഭവങ്ങൾ ഗണ്യമായി കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
"ഈ നേട്ടം തുടരുന്നതിന്, 8,689 കോടി രൂപയുടെ കേന്ദ്ര വിഹിതമുള്ള ആറ് എൽ ഡബ്ല്യു ഇ യുമായി ബന്ധപ്പെട്ട സ്കീമുകൾക്കും കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചു. ഈ സ്കീമുകളിലെ നേട്ടങ്ങൾ ഏകീകരിക്കുന്നതിനായി മിക്ക എൽ ഡബ്ല്യു ഇ ബാധിത ജില്ലകൾക്കും ആശങ്കയുള്ള ജില്ലകൾക്കും പ്രത്യേക കേന്ദ്ര സഹായം നൽകുമെന്നും കേന്ദ്രം പുറത്തു വിട്ട ഉത്തരവിൽ പറയുന്നു.
ഇതിന് പുറമെ, ഇന്ത്യ റിസർവ് ബറ്റാലിയനുകൾ / പ്രത്യേക ഇന്ത്യാ റിസർവ് ബറ്റാലിയനുകൾ ഉയർത്തുന്നതിന് 350 കോടി രൂപ സർക്കാർ അനുവദിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മയക്ക് മരുന്ന് നിയന്ത്രണത്തിനായി 50 കോടി രൂപയുടെ കേന്ദ്ര മേഖലാ പദ്ധതി വിപുലീകരിച്ചു.












Click it and Unblock the Notifications