കേന്ദ്രസർക്കാർ വസ്തുതകൾ വളച്ചൊടിക്കുന്നു; ഓക്സിജൻ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന വാദത്തിൽ കോൺഗ്രസ്
ദില്ലി; കൊവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജൻ ക്ഷാമം മൂലം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ വിശദീകരണത്തിനിടെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. കേന്ദ്ര ആരോഗ്യമന്ത്രി വസ്തുതകളെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും വിഷയത്തിൽ അവകാശ ലംഘന നോട്ടീസ് നൽകുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ദില്ലിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രി കാര്യങ്ങളെ വളച്ചൊടിക്കാനാണ് ശ്രമിച്ചത്. ഓരോ സംസ്ഥാനത്ത് എത്രപേർ മരിച്ചെന്ന കാര്യം എല്ലാവർക്കും അറിയുന്നത്. നാമം അത് കണ്ടതാണ്. ഈ രീതിയിലാണ് സർക്കാർ കൊവിഡ് കൈകാര്യം ചെയ്യുന്നത്. സർക്കാരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല. ഇത്തരം നിലപാടുകൾ അപലപനീയമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഓക്സിജൻ ക്ഷാമം മൂലം സംഭവിച്ച മരണങ്ങൾ സംബന്ധിച്ച് കെസി വേണുഗോപാൽ ഇന്ന് ചോദ്യമുയർത്തിയിരുന്നു. ഇതിന് മറുപടിയായാണ് രാജ്യത്ത് ഓക്സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരണം നൽകിയത്. കൊവിഡ് മരണങ്ങൾ സംബന്ധിച്ച് ദിവസേന കേന്ദ്രത്തിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും റിപ്പോർട്ട് നൽകാറുണ്ടെന്നും എന്നാൽ ഇതുവരെ ഓക്സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചെന്ന് റിപ്പോർട്ട് നൽകിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ രാജ്യസഭയിൽ പറഞ്ഞിരുന്നു.
അതേസമയം രണ്ടാമത്തെ തരംഗത്തിൽ മെഡിക്കൽ ഓക്സിജന്റെ ആവശ്യകതയിൽ അഭൂതപൂർവമായ വർധനയുണ്ടായതായും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ആദ്യ തംരഗത്തിൽ 3,095 മെട്രിക് ടണ്ണായിരുന്നു ആവശ്യമായി വന്നതെങ്കിൽ പിന്നീട് ഇത് രണ്ടാം തരംഗത്തിൽ 9,000 മെട്രിക് ടണ്ണായി ഉയർന്നുവെന്നും ഈ സമയങ്ങളിൽ കൃത്യമായി തന്നെ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ വിതരണം ചെയ്തിരുന്നുവെന്നും കേന്ദ്രം രാജ്യസഭയിൽ നമറുപടി നൽകിയിരു്നനു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications