കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാലയത്തിന് അപകടമണി മുഴങ്ങുന്നു: ഹിമാലയത്തെ പിടിച്ചുലയ്ക്കാന്‍ ശേഷിയുള്ള ഭൂചലനത്തിന് സാധ്യതയെന്ന്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഹിമാലയത്തിൽ ഭൂചലനത്തിന് സാധ്യത | Oneindia Malayalam

ദില്ലി: ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും ഇതുവരെ നേരിടാത്ത ഭൂകമ്പത്തിന് സാധ്യത. ഹിമാലയത്തില്‍ വലിയ ഭൂചലനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. 8.5 തീവ്രതയുള്ള ഭൂകമ്പം ഹിമാലയത്തിലുണ്ടാകാന്‍ സാധ്യതയെന്ന് പഠനം പറയുന്നു. ഇത്തരമൊരു ഭൂകമ്പത്തിന് ആയിരക്കണക്കിന് ആളുകളെ കൊല്ലാന്‍ ശേഷിയുണ്ട്. വലിയ ആഘാതമുണ്ടാക്കാന്‍ കഴിയുന്ന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹിമാലയത്തിലാണ്.

<strong>തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ്: ചെങ്കോട്ടയായി തൃശൂര്‍: അഞ്ചില്‍ അഞ്ചും എല്‍ഡിഎഫിന്</strong>തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ്: ചെങ്കോട്ടയായി തൃശൂര്‍: അഞ്ചില്‍ അഞ്ചും എല്‍ഡിഎഫിന്

ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പഠനത്തിലാണ് 8.5 തീവ്രതയോടുകൂടിയുള്ള ഭൂചലന സാധ്യത കണ്ടെത്തിയിരിക്കുന്നത്. മധ്യഹിമാലയത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രം. ഉത്തരാഖണ്ഡ് മുതല്‍ നേപ്പാള്‍ വരെ ഇതിന്റെ ആഘാതമുണ്ടാകും. ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ഭുകമ്പം ഉണ്ടാകാമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്.

earthquake-

2015ലെ ഭൂചലനത്തിന്റെ തീവ്രത 8.1 ആയിരുന്നു. 9000 ആളുകള്‍ ഭൂചലനത്തില്‍ മരിച്ചിരുന്നു. 2001ലെ ഗുജറാത്ത് ഭൂചലനത്തില്‍ 13000 ആളുകളാണ് കൊല്ലപ്പെട്ടത്. അന്നത്തെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7.7 ആയിരുന്നെങ്കിലും മരണനിരക്ക് ഉയര്‍ന്നതായിരുന്നു.

ബെംഗളൂരു ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‌സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ഭൂകമ്പശാസ്ത്രജ്ഞന്മാരായ സിപി രാജേന്ദ്രന്‍ 14,15 നൂറ്റാണ്ടുകളില്‍ ഹിമാലയത്തില്‍ സമാനമായ രീതിയിലുള്ള ഭൂചലനങ്ങള്‍ ഉണ്ടായതായി പറയുന്നു. ജിയോളജിക്കല്‍ ഡാറ്റയുടെയും ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെയും ഗൂഗിള്‍ എര്‍ത്തിന്‍രെയും ഐഎസ്ആര്‍ഒയുടെ കാര്‍ടോസാറ്റ് 1 സാറ്റലൈറ്റ് സഹായത്തോടെയാണ് പഠനം നടത്തിയത്.

English summary
The central Himalaya region going to face massive earthquake in coming future which sweeps out HImachal Pradesh and Utharakhand region.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X