കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ തകര്‍ന്നു വീണ റെയില്‍വേ മേല്‍പ്പാലം അറിയപ്പെടുന്നത് കസബ് പാലമെന്ന്, ഭീകരന്‍റെ പേരിലെ പാലം കവര്‍ന്നത് 6 ജീവനുകള്‍

  • By Desk
Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ റെയില്‍വേ മേല്‍പാലത്തിന് പേര് കസബ് ബ്രിഡ്ജ്. വ്യാഴാഴ്ച്ച തകര്‍ന്ന് വീണ റെയില്‍വേ മേല്‍പ്പാലം ആറുപേരുടെ ജീവന്‍ എടുക്കുകയും 30 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ചത്രപതി ശിവജി ടെര്‍മിനലിലെ െൈടസ്ഓഫ് ഇന്ത്യ കെട്ടിടവുമായി ബന്ധിപ്പിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്ന് വീണത്. കസബ് പാലം എന്നറിയപ്പെടുന്ന ഈ പാലം മുബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇന്ത്യ കണ്ട ഭീകരന്റെ പേരില്‍ അറിയപ്പെടാന്‍ ആരംഭിച്ചത്.

കാത്തിരിപ്പിന് വിരാമം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തലകാത്തിരിപ്പിന് വിരാമം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല

26/11 മുംബൈ ഭീകരാക്രമണത്തിന് അജ്മല് കസബും ഇസ്മയില്‍ ഖാനും ഉപയോഗിച്ചിരുന്നതാണ് ഈ നടപ്പാത. 2008ലെ മുംബൈ ഭീകാരക്രമണത്തിന് ശേഷം ആണ് കസബ് പാലം എന്ന് ഈ മേല്പാലം അറിയപ്പെടാന്‍ തുടങ്ങിയത്. എകെ 47 ഏന്തി തുരുതുരെ വെടിയുതിര്‍ത്ത് ചത്രപതി ശിവജി ടെര്‍മിനലിലേക്ക് പ്രവേശിപ്പിച്ചത് ഇത് വഴിയാണ്.

mumbai-bridge-collapse-

മുബൈ ഭീകരാക്രമണത്തില്‍ ആകെ അറസ്റ്റിലായ ഭീകരനായിരുന്നു കസബ്, കസബ് ഈ പാലം കടന്നു പോകുന്ന ചിത്രം തെളിവായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയതിരുന്നു. 80 കേസുകളാണ് കസബിനനെതിരെ ഉണ്ടായിരുന്നത്. 2010 മെയ് ആറിന് കസബിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു,

വ്യാഴാഴ്ച്ച തകര്‍ന്നു വീണ ഈ മേല്‍പാലം 30പേര്‍ക്ക് പരിക്കല്‍േപ്പിക്കയും ആറുപേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തകര്‍ച്ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥകാരണം വ്യക്തമായിട്ടില്ല. എന്നാല്‍കാലപ്പഴക്കം മൂലമാണ് തകര്‍ന്നതെന്നും പറയുന്നു. പരിക്കേറ്റവര്‍ ചികിത്സ തുടരുകയാണ്.
മുബൈയിലെ 296 പാലങ്ങളുടെ സുരക്ഷ പരിശോധന ബിഎംസി കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. ഇതില്‍ 18 പാലങ്ങള്‍ പുതുക്കി പണിയാന്‍ നിര്‍ദേശിച്ചിരുന്നു.

English summary
The collapsed Railway bridge is known as Kasab bridge after 26/11 Mumbai terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X