കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി: ചിക്കന്‍ വേണ്ട; ചക്ക ബിരിയാണിക്ക് ആവശ്യക്കാരേറെ; കിലോയ്ക്ക് 120 രൂപ

Google Oneindia Malayalam News

ലോകം കൊറോണ വൈറസ് ഭീതിയിലാണ്. ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇതിനകം തന്നെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മാത്രം 60 ലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് രോഗത്തിന് പിന്നാലെ രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷവും ആരോഗ്യമേഖലയും പ്രതിസന്ധിയിലാണ്. ഒപ്പം വിപണിയിലും ഇത് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

രാജ്യത്ത് കൊറോണയും പലയിടങ്ങളിലായി പക്ഷിപ്പനിയും സ്ഥിരീകരിച്ചതോടെ വിപണിയില്‍ മത്സ്യത്തിന്റേയും മാംസ്യത്തിന്റെ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായി. ആവശ്യക്കാര്‍ കുറഞ്ഞത് തന്നെയാണ് കാരണം. മത്സ്യവും മാംസ്യവും കഴിക്കുന്നത് വഴി രോഗം പകരുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇതിനിടയില്‍ വിപണിയില്‍ ഒരു വസ്തുവിന് അസാധരണമായ വിലക്കയറ്റമാണുണ്ടായത്. പഴ വര്‍ഗങ്ങളില്‍ ഭീമനായ ചക്കയ്ക്ക്. ഉത്തര്‍പ്രദേശിലെ ഒരു വിപണിയിലാണ് ചക്കക്ക് വലിയ രീതിയിലുള്ള വിലക്കയറ്റം അനുഭവപ്പെട്ടത്.

jackfruit

കൊറോണ വൈറസ് ഭീതി കാരണം ആളുകള്‍ കോഴിയിറച്ചിയും ആട്ടിറച്ചിയും ഉപയോഗിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ചക്കക്ക് ആവശ്യക്കാര്‍ കൂടിയത്. ചക്ക ഉപയോഗിച്ചുള്ള ബിരിയാണിവരെ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ബിരിയാണി വെക്കാന്‍ ഇപ്പോള്‍ നിരവധി പേര്‍ ചക്കയാണ് ഉപയോഗിക്കുന്നത്.

വലിയ വില കൊടുത്താണ് ആളുകള്‍ ഇപ്പോള്‍ വിപണിയില്‍ നിന്നും ചക്ക വാങ്ങിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഒരു കിലോയ്ക്ക് 120 രൂപയാണ് ചക്കയുടെ വിപണി വില. 50 രൂപയില്‍ നിന്നാണ് വില ചെറിയ കാലയളവില്‍ വിലയില്‍ ഇത്ര വലിയ വര്‍ധനവുണ്ടായിരിക്കുന്നത്. പക്ഷെ വില വര്‍ധിച്ചിട്ടും വിപണിയില്‍ ചക്കയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മാത്രമല്ല ആവശ്യക്കാര്‍ ഏറിയതോടെ വിപണിയില്‍ ചക്കലഭിക്കാനില്ലെന്നും ആളുകള്‍ പറയുന്നു. അതേസമയം പലയിടത്തും കോഴിയിറച്ചിയുടെ വില 70 രൂപയില്‍ താഴെയാണ്.

കൊറോണ രോഗം സ്ഥിരീകരിച്ചതോടെ കോഴിയിറച്ചിക്ക് വലിയ വിലയിടിവാണ് ഉണ്ടായിരിക്കുന്നത്. കോഴിയിറച്ചിയില്‍ നിന്നും കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരും എന്ന ഭീതിയിലാണ് ആളുകള്‍ കോഴിയിറച്ചി വാങ്ങാന്‍ മടിക്കുന്നത്. ഈ തെറ്റിദ്ധാരണ മാറ്റുന്നതിനായി ഇറച്ചി കോഴി കര്‍ഷകരുടെ സംഘടന ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ചിക്കന്‍ മേള സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഫലം കണ്ടില്ല. കോഴിയിറച്ചിക്ക് മാത്രമല്ല മറ്റ് മത്സ്യ മാംസ്യങ്ങള്‍ക്കും ഇപ്പോള്‍ വലിയ വിലയിടിവാണെന്ന് വ്യാപാരികള്‍ പറയുന്നു.

Recommended Video

cmsvideo
six new virus cases confirmed in Kerala | Oneindia Malayalam,

ഇന്ത്യയില്‍ കേരളം, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, ദില്ലി എന്നവിടങ്ങളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ജമ്മു കശ്മീരില്‍ തിങ്കളാഴ്ച്ചയായിരുന്നു കൊറോണ സ്ഥിരീകരിച്ചത്.

English summary
The coronavirus scare has hit poultry business so hard and the demand of jack fruit increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X