• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടിയേക്കും! കൂടുതൽ ഇളവുകൾ, തിരക്കിട്ട ചർച്ചകൾ

ദില്ലി: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടിയേക്കുമെന്ന് സൂചന. കൂടുതല്‍ ഇളവുകളോട് കൂടിയായിരിക്കും നാലാംഘട്ട ലോക്ക്ഡൗണ്‍ എന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ അറിയിക്കുന്നു.

റെഡ്‌സോണുകളില്‍ നല്‍കേണ്ട ഇളവുകളെ കുറിച്ച് ഗൗരവതരമായ ആലോചനകള്‍ നടക്കുന്നുണ്ട്. അതേസമയം ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഒന്നിലധികം യോഗങ്ങളാണ് ചേർന്നത്. വിശദാംശങ്ങളിലേക്ക്..

ലോക്ക്ഡൗണ്‍ ഇനിയും നീട്ടിയേക്കും

ലോക്ക്ഡൗണ്‍ ഇനിയും നീട്ടിയേക്കും

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ ഇനിയും നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ നാലാം ഘട്ട ലോക്ക്ഡൗണിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇളവുകള്‍ അനുവദിക്കും

ഇളവുകള്‍ അനുവദിക്കും

ഇളവുകള്‍ അനുവദിക്കുമ്പോഴും അതിതീവ്ര മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ നാലാം ഘട്ടത്തിലും തുടരും. കൊവിഡ് കേസുകളും മരണസംഖ്യയും രാജ്യത്ത് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. മാര്‍ച്ച് 25 മുതലാണ് രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചത്. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഞായറാഴ്ചയോടെ അവസാനിക്കുകയാണ്.

സോണുകള്‍ തിരിച്ചാവും ഇളവുകള്‍

സോണുകള്‍ തിരിച്ചാവും ഇളവുകള്‍

നാലാം ഘട്ട ലോക്ക്ഡൗണ്‍ സംബന്ധിച്ച പ്രഖ്യാപനം 18ന് മുന്‍പ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. നേരത്തത്തേത് പോലെ കേന്ദ്രം സോണുകള്‍ തിരിച്ചാവും ഇളവുകള്‍ പ്രഖ്യാപിക്കുക. എന്നാല്‍ സോണുകള്‍ തീരുമാനിക്കാനുളള അവകാശം തങ്ങള്‍ക്ക് നല്‍കണം എന്നാണ് പ്രധാനമന്ത്രിയുമായുളള യോഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്.

നീണ്ട ചര്‍ച്ചകൾ

നീണ്ട ചര്‍ച്ചകൾ

നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രി അമിത് ഷാ നിരവധി യോഗങ്ങളാണ് കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്തത്. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അടക്കമുളളവരുമായി അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ചകളാണ് അമിത് ഷായുടെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ വെച്ച് വെള്ളിയാഴ്ച നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭാഗികമായെങ്കിലും സാധാരണ നിലയിലേക്ക്

ഭാഗികമായെങ്കിലും സാധാരണ നിലയിലേക്ക്

ലോക്ക്ഡൗണ്‍ 4.0 സംബന്ധിച്ച അന്തിമ മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയേക്കും. രാജ്യത്തെ ഭാഗികമായെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ച് എത്തിക്കുന്ന തരത്തിലുളള ഇളവുകള്‍ ഈ ഘട്ടത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടുളള പൊതുഗതാഗതം അനുവദിച്ചേക്കും.

cmsvideo
  Lockdown 4.0 : All you need to know about new measures | Oneindia Malayalam
  പൊതുഗതാഗതം അനുവദിച്ചേക്കും

  പൊതുഗതാഗതം അനുവദിച്ചേക്കും

  കേരളം അടക്കമുളള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് അന്തര്‍ ജില്ലാ ബസ് യാത്രകള്‍ അനുവദിച്ചേക്കും. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചേക്കും. മെട്രോ സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചേക്കുമെന്നും സൂചനയുണ്ട്. മുച്ചക്ര വാഹനങ്ങള്‍, മാളുകള്‍ എന്നിവ അനുവദിക്കണം എന്ന ആവശ്യവും കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

  ചിരിച്ച് കോൺഗ്രസ്, വിറച്ച് ബിജെപി! ഫട്‌നാവിസിനെതിരെ വന്‍ പടയൊരുക്കം! ഖഡ്‌സെയ്‌ക്കൊപ്പം ഷിന്‍ഡെയും!

  ചൗഹാന്റെ ഉറക്കം കെടുത്തി നേതാക്കൾ, ബിജെപിക്കുള്ളിൽ ബോംബിട്ട് കമൽനാഥ്, 6 പേർ വരും!

  ജയസൂര്യയുടേയും വിജയ് ബാബുവിന്റെയും സിനിമകൾ ഇനി തിയറ്റർ കാണില്ല, ഭീഷണിയുമായി ലിബർട്ടി ബഷീർ

  English summary
  The Covid Lockdown may extended for two weeks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X